യൂറോ കപ്പ് - തുർക്കിയെ തകർത്ത് ഇറ്റാലിയൻ അരങ്ങേറ്റം.
ഇറ്റലിക്ക് യൂറോ കപ്പില്‍ ജയത്തോടെ അരങ്ങേറ്റം. ഗ്രൂപ്പ് എയില്‍ തുര്‍ക്കിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്‍സിഗ്നെ എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് തുര്‍ക്കി പ്രതിരോധ താരത്തിൻ്റെ സെല്ഫ് ഗോളായിരുന്നു.
ടൂര്‍ണമെന്റിലെ കറുത്ത കുതിരകളെന്ന് വിശേഷണമുള്ള തുര്‍ക്കിക്ക് പേരിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. കളിതുടങ്ങി 17-ാം മിനിറ്റിലാണ് ഇറ്റലിക്ക് മത്സരത്തിലെ ആദ്യ അവസരം ലഭിക്കുന്നത്. എന്നാൽ കളിയുടെ തുടക്കം മുതല്‍തന്നെ തുര്‍ക്കി പ്രതിരോധത്തിലേക്ക് പോയപ്പോൾ ആദ്യ പകുതിയിയില്‍ ഗോളുകളൊന്നും പിറന്നില്ല. നിക്കോളോ ബരേല നീക്കികൊടുത്ത പന്ത് ഇന്‍സിഗ്നെ വലതുകാലുകൊണ്ട് ഫാര്‍ പോസ്റ്റിലേക്ക് തൊടുക്കാൻ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.
23-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിയോര്‍ജിയോ കെല്ലിനിയുടെ ഹെഡ്ഡര്‍ തുര്‍ക്കി ഗോള്‍ കീപ്പര്‍ ഉഗുര്‍കാന്‍ കാകിര്‍ ക്രോസ് ബാറിന് മുകളിലൂടെ തട്ടി പുറത്തേക്ക് തെറിപ്പിച്ചു. 43-ാം മിനിറ്റില്‍ ഇമ്മൊബീലിന്റെ ലോങ്‌റേഞ്ച് ഷോട്ട് കാകിര്‍ കൈപ്പിടിയിലൊതുക്കി. ആദ്യ പകുതിയില്‍ ഇത്രയും ശ്രമങ്ങള്‍ ഇറ്റലി നടത്തിയിട്ടും തുര്‍ക്കിക്ക് ഇറ്റാലിയൻ ഗോള്‍ കീപ്പറുടെ മുന്നിലൊന്ന് പന്തുമായി ചെല്ലാൻ പോലുമായില്ല.എന്നാൽ 53-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ തുര്‍ക്കിയുടെ വല കുലുങ്ങി. വലത് വിംഗില്‍ നിന്ന് ഡൊമെനികോ ബെറാര്‍ഡി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് തുര്‍ക്കി പ്രതിരോധതാരം മെറിഹ് ഡെമിറാളിന്റെ ദേഹത്ത് തട്ടി ഗോള്‍വര കടന്നു.
THE FIRST GOAL OF #EURO2020 IS AN OWN GOAL! 😅 pic.twitter.com/fkqykh0g4q
— ESPN FC (@ESPNFC) June 11, 2021
ഗോള്‍ വഴങ്ങിയതോടെ തുര്‍ക്കി രണ്ട് മാറ്റങ്ങള്‍ വരുത്തിയെങ്കിലും കാര്യമുണ്ടായില്ല. 66-ാം മിനിറ്റില്‍ ലാസിയോ താരം ഇമ്മൊബീലിലൂടെ ഇറ്റലി വീണ്ടും മുന്നേറി.ലിയോനാര്‍ഡോ സ്പിനസോളയുടെ ശക്തമായ ഷോട്ട് കാകിര്‍ തട്ടിയകറ്റിയെങ്കിലും ബോക്‌സിലുണ്ടായിരുന്ന ഇമ്മൊബീല്‍ അനായാസം ആ പന്തുകൊണ്ട് വല കുലുക്കി.
ITALY LEAD 2-0! 🇮🇹
— ESPN FC (@ESPNFC) June 11, 2021
Ciro Immobile with his first goal of #EURO2020 💥 pic.twitter.com/osQAfxYBMr
79-ാം മിനില്‍ ഇറ്റലിയുടെ ഗോൾ പട്ടിക വീണ്ടും പുതുക്കി. ഇത്തവണ ഇമ്മൊബീല്‍ നല്‍കിയ പന്ത് ഇന്‍സിഗ്നെ അനായാസം ഫോര്‍ പോസ്റ്റിലേക്ക് കുത്തിയിറക്കി.
INSIGNE MAKES IT THREE! 🇮🇹 pic.twitter.com/zLT6xN1eOv
— ESPN FC (@ESPNFC) June 11, 2021
യൂറോയില്‍ ഇന്ന് മൂന്ന് മത്സരങ്ങളാണ്. 6.30ന് ഗ്രൂപ്പ് എയില്‍ വെയ്ല്‍സ് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനേയും ബെല്‍ജിയം റഷ്യയേയും നേരിടും. എല്ലാ കളികളും സോണി ചാനലുകളിൽ കാണാം.
Italy made their debut in the Euro Cup with a win. Italy won Group A by three unbeaten goals against Turkey. Ciro Immobile Lorenzo Insigne scored one goal each, while the other was the Turkish defender's self-goal.
No comments