Header Ads

Header ADS

മോഹൻ ദേൽക്കറുടെ ആത്മഹത്യ - പ്രഫുൽ കോഡ പട്ടേലിനെതിരായ പരാതി സുപ്രീംകോടതി സ്വീകരിച്ചു

ദാദ്ര നഗർ ഹവേലിയിൽ നിന്നുള്ള പാർലമെന്‍റ് അംഗവും പട്ടികവർഗ്ഗക്കുരനുമായ മോഹൻ ദേൽക്കറുടെ ആത്മഹത്യയിൽ ദാദ്ര നഗർ ഹവേലി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതി സുപ്രീംകോടതി പൊതുതാൽപര്യ ഹരജിയായി രജിസ്റ്റർ ചെയ്തു. സുപ്രീംകോടതി സെക്രട്ടറി ജനറൽ മുഖേന ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയാണ് പൊതുതാൽപര്യ ഹരജിയായി (51020/SCI/PIL(E)/2021) നമ്പരായി രജിസ്റ്റർ ചെയ്തത്.

ദാദ്ര നഗർ ഹവേലിയിൽ നിന്നും 7 തവണ വിവിധ പാർട്ടികളിൽ നിന്നായി വിജയിച്ചിട്ടുള്ള മോഹൻ ദേൽകർ കഴിഞ്ഞ തവണ സിറ്റിങ് എം.പിയായ ബി.ജെ.പി നേതാവ് പട്ടേൽ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. ഇത് ബിജെപിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാൻ കാരണമായെന്ന് പരാതിയിൽ പറയുന്നു. ബി.ജെ.പി നേതാവായിരുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ മോഹൻ ദേൽക്കറിനോട് വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ കുറ്റപ്പെടുത്തി. 2021 ഫെബ്രുവരി 22ന് മുംബൈയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിലാണ് മോഹൻ ദേൽക്കറെ കണ്ടെത്തിയത്. ഈ കേസിൽ മഹാരാഷ്ട്ര പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. 

A complaint filed by Lok Tantrik Yuva Janata Dal National President Saleem Madavoor seeking an inquiry into the role of Dadra Nagar Haveli Administrator Praful Koda Patel in the suicide of Mohan Delkar, a member of parliament from Dadra Nagar Haveli and a scheduled tribe member, was registered as a PIL by the Supreme Court. The complaint filed by the Secretary General of the Supreme Court to the Chief Justice was registered as PIL (51020/SCI/PIL(E)/2021). Mohan Delkar was found dead in a Mumbai hotel on February 22, 2021. Maharashtra police are investigating the case.

No comments

Powered by Blogger.