വിന്‍ഡോസ് 11 ഓ എസ് വന്നു
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഓഎസ് അവതരിപ്പിച്ചു. ഒരു വെര്‍ച്വല്‍ മൈക്രോസോഫ്റ്റ് ഇവന്റിലാണ് ഈ നെക്സ്റ്റ് ജനറേഷന്‍ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവര്‍ത്തന വേഗത കൂട്ടിയും, ഊര്‍ജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഓഎസ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മൈക്രോസോഫ്റ്റ് പ്രൊഡക്റ്റ് മാനേജര്‍ പനോസ് പനായ് പറഞ്ഞു. സുരക്ഷാ അപ്‌ഡേറ്റുകള്‍ അതിവേഗം എത്തിക്കും.
Get 3 minutes closer to the release of #Windows11 #MicrosoftEvent pic.twitter.com/qI55tvG6wK
— Windows (@Windows) June 24, 2021
വിന്‍ഡോസിൻ്റെ യൂസര്‍ ഇന്റര്‍ഫെയ്‌സിലും ആനിമേഷനിലും അടിമുടി ഡിസൈന്‍ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പുതിയകാല കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒട്ടേറെ മാറ്റങ്ങളോടെയാണ് മൈക്രോസോഫ്ട് വിൻഡോസ്11 ഒരുക്കിയിരിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ആപ്പിള്‍ മാക് ഓഎസിനോടും, ഗൂഗിള്‍ ആന്‍ഡ്രോയിഡിനോടും കിടപിടിക്കും വിധമാണ് വിന്‍ഡോസ് 11 തയ്യാറാക്കിയിരിക്കുന്നത്. പ്രൊഡക്റ്റിവിറ്റി, ഗെയിമിങ്, ക്രിയേറ്റിവിറ്റി ഉള്‍പ്പടെ വിവിധ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്. വിൻഡോസ്11ൻ്റെ മാറ്റങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് സൗണ്ട് മുതൽ തുടങ്ങുന്നു. പുതിയ സ്റ്റാര്‍ട്ട് അപ്പ് സൗണ്ട് ആണ് വിന്‍ഡോസ് 11 ന് നല്‍കിയിരിക്കുന്നത്. യൂസര്‍ ഇന്‍റ്ർഫേസില്‍ കാഴ്ചയില്‍ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ടാസ്‌ക് ബാറിലെ ആപ്പ് ഐക്കണുകളെ മധ്യഭാഗത്തേക്ക് മാറ്റി. പുതിയ സ്റ്റാര്‍ട്ട് ബട്ടനും മെനുവും ഉള്‍പ്പെടുത്തി. നിലവില്‍ വിന്‍ഡോസ് 10 ലുള്ള സ്റ്റാര്‍ട്ട് മെനുവിനെ കൂടുതല്‍ ലളിതമാക്കിക്കൊണ്ടാണ് പുതിയ രൂപകല്‍പന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ സാധ്യതകളും ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഗെയിമുകള്‍ക്കും ഡിസൈനിങ് വീഡിയോ എഡിറ്റിങ് പോലുള്ള ആവശ്യങ്ങള്‍ക്കുമായി മികച്ച ഗ്രാഫിക്‌സ് പിന്തുണയും സോഫ്റ്റ് വെയര്‍ പിന്തുണയും വിന്‍ഡോസ് 11 ഓഎസ് ഉറപ്പുനല്‍കുന്നു.
ആപ്പ് ഐക്കണുകളും സ്റ്റാര്‍ട്ട് ബട്ടനും സ്‌ക്രീനിന് മധ്യഭാഗത്താണ്. എന്നാൽ അത് പഴയ പോലെ ഇടത് ഭാഗത്തേക്ക് തന്നെ മാറ്റാനും സാധിക്കും. കൂടാതെ ഫയല്‍ എക്‌സ്‌പ്ലോറര്‍ വിന്‍ഡോയുടേയും സ്റ്റാര്‍ട്ട് മെനു വിന്‍ഡോയുടെയുമെല്ലാം അരികുകൾക്കെല്ലാം വിന്‍ഡോസ് 11 ല്‍ ഉരുണ്ട ഡിസൈനാണ് നൽകിയിരിക്കുന്നത്. മൾട്ടി വിൻഡോകൾ ലിനക്സ് മോഡലിലാണ് നൽകിയിരിക്കുന്നത്. മൈ കംപ്യുട്ടറിലെ ഐക്കണുകൾ മൾട്ടി കളറിലാണ് നൽകിയിരിക്കുന്നത്.
We're going live soon! Set a reminder to tune in at 11 am ET 👇 https://t.co/3CKD2nMYf3
— Windows (@Windows) June 24, 2021
ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ്‌സ്റ്റോര്‍ എന്നിവയ്ക്ക് സമാനമായി മൈക്രോസോഫ്റ്റ് സ്റ്റോര്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വിന്‍ഡോസ് ആപ്പുകള്‍ നിര്‍മിക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കും. ആപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ തുറന്ന സമീപനമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ല്‍ നടത്തുന്നത്. ടിക് ടോക്ക് പോലുള്ള മൊബൈല്‍ ആപ്പുകളും വിന്‍ഡോസ് 11 ല്‍ ഉപയോഗിക്കാനാവും. കൂടുതല്‍ ഡെവലപ്പര്‍മാരെയും, ഉപഭോക്താക്കളെയും കമ്പനി വിന്‍ഡോസിലേക്ക് സ്വാഗതം ചെയ്യുന്നു. മാത്രവുമല്ല ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും സുരക്ഷിതമായ വിന്‍ഡോസ് ഓഎസ് ആയിരിക്കും ഇതെന്നും കമ്പനി ഉറപ്പുനല്‍കുന്നു.
Microsoft launched Windows 11 OS. Microsoft launched this Next Generation operating system at a virtual Microsoft event. Microsoft product manager Panos Panay said the new OS has been prepared to reduce size, speed up operations and limit energy consumption, considering the long-running customer complaints. Security updates will be delivered quickly.
Windows 11 is equipped with a number of changes aimed at new-age computers, with design changes in Windows' user interface and animation. Simply put, Windows 11 is designed to match Apple Mac OS and Google Android. This new operating system has been developed with a focus on various fields including productivity, gaming and creativity. The changes to Windows 11 start from start-up sound. Windows 11 is provided with a new start-up sound. There have been major changes in vision in the user interface. The app icons in the task bar have been shifted to the center. Included a new start button and menu. The new design makes the start menu currently in Windows 10 simpler. It also highlights the possibilities of artificial intelligence. Windows 11 OS guarantees excellent graphics support and software support for games and purposes such as designing video editing.
App icons and start buttons are in the middle of the screen. But it can also be shifted to the left as before. In addition, the edges of the file explorer window and the start menu window are all given a round design on Windows 11. Multi windows are provided in Linux model. The icons in My Computer are given in multi-color.
No comments