Header Ads

Header ADS

ഹ്യുണ്ടേയ്‌യുടെ അൽക്കസാർ വന്നു

കാത്തിരിപ്പുകൾക്കൊടുവിൽ  ഹ്യുണ്ടേയ്‌യുടെ കൊട്ടാരം അൽക്കസാർ വന്നു 

ഹ്യുണ്ടേയ്‌യുടെ പ്രീമിയം എസ്‍യുവി അൽക്കസാർ വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിലായി 7 സീറ്റ്, 6 സീറ്റ് വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന് 16.30 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. പ്രെസ്റ്റിജ്, പ്ലാറ്റിനം, സിഗ്‌നേച്ചർ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തുക.

സ്പാനിഷ് കൊട്ടാരത്തിൻ്റെ പേരിൽ നിന്നാണ് ഹ്യുണ്ടേയ് പുത്തൻ എസ്‌യുവിയ്ക്ക് അൽക്കസാർ എന്ന പേര്  നൽകിയത്. പ്രീമിയവും മികച്ച സ്ഥല സൗകര്യവും ആഡംബരം നിറഞ്ഞതുമായ എസ്‌യുവിക്ക് ഏറ്റവും ചേർന്ന പേരാണ് അൽക്കസാർ എന്ന് ഹ്യുണ്ടേയ് പറയുന്നു.

ക്രേറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് ഹ്യുണ്ടേയ് അൽക്കസാർ ഇറക്കുന്നത്. 4,500 എംഎം നീളവും 1790 എംഎം വീതിയും 1675 എംഎം ഉയരവും അൽക്കസാറിനുണ്ട്. ഉള്ളിലെ സ്ഥല സൗകര്യം വർധിപ്പിക്കുന്നതിനായി 2760 എംഎം എന്ന സെഗ‌്മെന്റിലെ ഏറ്റവും മികച്ച വീൽബെയ്സും വാഹനത്തിനുണ്ട്. ക്രേറ്റയെക്കാൾ 150 എംഎം ഉയർന്ന് വീൽബെയ്സാണ് അത്. 

മൂന്നാം നിര സീറ്റുകളിലേക്ക് കയറുന്നതിനായി വൺടച്ച് ടിപ്പ് രണ്ടാം നിര സീറ്റുകളാണ് നൽകിയിരിക്കുന്നത്. 64 കളർ ആംബിയന്റ് ലൈറ്റിങ്, 10.25 ഇഞ്ച് മൾട്ടി ഡിസ്പ്ലെ ഡിജിറ്റൽ ക്ലസ്റ്റർ, എയർപ്യൂരിഫയർ തുടങ്ങി മികച്ച ഫീച്ചറുകളുമുണ്ട്. മനോഹരമായ മുൻഗ്രില്ലുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബോൾഡായ സി പില്ലർ എന്നിവ പുതിയ വാഹനത്തിലുണ്ട്. 

പുതിയ വാഹനത്തിന്റെ നിർമാണവും ആദ്യമായി പുറത്തിറങ്ങുന്നതും ഇന്ത്യയിൽ തന്നെയായിരിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്. 159 പിഎസ് കരുത്തും 19.5 കെജിഎം ടോർക്കുമുള്ള മൂന്നാം തലമുറ എൻയു 2 ലീറ്റർ പെട്രോൾ എൻജിനും 115 പിഎസ് കരുത്തും 25.5 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ യു2 ഡീസൽ എൻജിനുമാണ് വാഹനത്തിൻ്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് വകഭേദങ്ങള്‍ ഇരു എൻജിൻ മോഡലുകൾ‌ക്കുമുണ്ട്. കൂടാതെ മികച്ച പ്രകടനത്തിനായി ഇക്കോ, സിറ്റി, സ്പോർട്സ് എന്നീ മോഡുകളുമുണ്ട്. 

വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ് മെൻ്റ്  (VSM ), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ  (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HC), പിൻ ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ഹൈലൈൻ), സറൗണ്ട് വ്യൂ മോണിറ്റർ (SVM ), 6 എയർ ബാഗുകൾ, ബ്ലൈൻഡ് വ്യൂ മോണിട്ടർ (BVM) എന്നിവയാണ് അൽക്കസാറിൻ്റെ പ്രധാന സുരക്ഷാ സംവിധാനങ്ങൾ. 

അൽക്കസാറിൻ്റെ ബുക്കിങ് നേരത്തത്തെ തന്നെ ഹ്യൂണ്ടേയ് ആരംഭിച്ചിരുന്നു. ഹ്യുണ്ടേയ് ഡീലർഷിപ്പിലൂടെ 25000 രൂപ നൽകിയോ  അല്ലെങ്കിൽ ഹ്യുണ്ടേയ്യുടെ ക്ലിക് ടു ബൈ ഓൺലൈൻ  സൈറ്റിലൂടെയോ ബുക്ക്ചെയ്ത്  വാഹനം സ്വന്തമാക്കാം. രാജ്യാന്തര വിപണിക്കായി ഇന്ത്യയിൽ നിന്ന് നിർമിച്ചാണ് അൽക്കസാർ പുറത്തിറങ്ങുക.

Hyundai's Alcazar is here. After along waiting, Hyundai's palace alcazar came. Hyundai's premium SUV Alkasar is on the market. The initial price ranges from Rs 16.30 lakh to Rs 19.99 lakh for a vehicle in 7 seat and 6 seat variants with petrol and diesel engines. The vehicle will hit the market in prestige, platinum and signature versions.

Hyundai named the brand new SUV Alkasar from the name of the Spanish palace. Hyundai says, Alkasar is the most suitable name for the premium, excellent space and luxurious SUV. Hyundai Alkasar is based on Creta. Alkazar is 4,500 mm long, 1790 mm wide and 1675 mm tall. The vehicle also has the best in class wheelbase in the segment 2760 mm to enhance the space inside. It's a 150 mm higher wheelbase than Creta.

Hyundai says, the construction of the new vehicle and its first launch will be in India. The heart of the vehicle is a third generation RU 2 liter petrol engine with 159 PS strength and 19.5 KGM torque and a 1.5 liter U2 diesel engine with 115 PS strength and 25.5 Nm of torque. Both engine models have six-speed manual and six-speed automatic gearbox variants. There are also modes of eco, city and sports for good performance.

Alkasar's main security systems are Vehicle Stability Management (VSM), Electronic Stability Control (ESC), Hill Start Assist Control (HC), PIN disc brakes, Tyre Pressure Monitoring System (Highline), Surround View Monitor (SVM), 6 air bags and Blind View Monitor (BVM).

No comments

Powered by Blogger.