ചവിട്ടി താഴെയിട്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല, ഓഫ് ദി റെക്കോർഡ് ആയി പറഞ്ഞകാര്യം പുറത്ത് വിട്ടത് ചതിവ് - സുധാകരൻ
അഭിമുഖത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞതല്ല. ബ്രണ്ണൻ കോളജിൽവെച്ച് പിണറായി വിജയനെ ചവിട്ടി താഴെയിട്ടെന്ന് ഞാൻ അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. മനോരമ ലേഖകൻ അക്കാര്യം തന്നോട് ചോദിച്ചതാണ്. അക്കാര്യത്തെ കുറിച്ച് പറയാൻ താൽപര്യമില്ലെന്നും അത് എഴുതേണ്ടെന്നുമാണ് താൻ മറുപടി നൽകിയത്. ഓഫ് ദ് റെക്കോർഡായി പറഞ്ഞ കാര്യങ്ങൾ ചതിവിന്‍റെ ശൈലിയിൽ അഭിമുഖത്തിൽ ചേർത്തതിന്‍റെ കുറ്റം തനിക്കല്ല. മാധ്യമപ്രവർത്തനത്തിന് അപമാനകരമായ നടപടിയാണെന്നും കെ സുധാകരൻ. സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ശരിയായില്ല, മാധ്യമപ്രവർത്തനത്തിന് നിരക്കാത്തതാണ് ചെയ്തതെന്ന് കെ സുധാകരൻ
പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പിന്മേൽ, സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ മനോരമ ലേഖകൻ അഭിമുഖത്തിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി . മാധ്യമപ്രവർത്തനത്തിന് അപമാനകരമായ നടപടിയാണിതെന്ന് സുധാകരൻ എറണാകുളം ഡിസിസി ഓഫീസിൽ പിണറായി വിജയന് മറുപടി നൽകാൻ വിളിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്വകാര്യമായി അറിയാനാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ഒരു കാരണവശാലും പ്രസിദ്ധീകരിക്കില്ലെന്നുമാണ് ലേഖകൻ പറഞ്ഞത്. ഈ കാര്യങ്ങൾ അഭിമുഖത്തിൽ വരില്ലെന്ന് സത്യം ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് ബ്രണ്ണൻ കോളജിലെ വ്യക്തിപരമായ ഓർമകൾ പങ്കുവെച്ചത്.
I didn't say everything I said in the interview. I did not say in the interview that Pinarayi Vijayan was kicked down at Brannan College. Manorama's correspondent asked me about it. He replied that, he did not want to talk about it and should not write it down. He is not guilty of adding what he said as off-the-record in the interview in the style of deception. K Sudhakaran also said that it was a humiliating step for media activity. K Sudhakaran said the release of the private conversation was not correct and was not media-appropriate.
KPCC chairman K Sudhakaran criticized manorama correspondent's inclusion in the interview on the assurance that it would not be published. Sudhakaran told that, this was a humiliating step for media activity in a press conference called for replying Pinarayi Vijayan at the DCC office in Ernakulam.
No comments