ലക്ഷദ്വീപിലെ പുതിയ നിയമനിർമാണത്തിൽ കേന്ദ്രത്തോടും അഡ്മിനിസ്ട്രേഷനോടും ഹൈകോടതി വിശദീകരണം തേടി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ പുതിയ നിയമ നിർമാണങ്ങൾക്കേതിരെ ഹൈകോടതി. പുതിയ നിയമനിർമാണം സംബന്ധിച്ച് കേന്ദ്ര സർക്കാറിനോടും ദ്വീപ് അഡ്മിനിസ്ട്രേഷനോടും ഹൈകോടതി വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. പുതിയ നിയമനിർമാണത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി.
സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവും ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും ഹൈകോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ലക്ഷദ്വീപ് സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജികളിൽ അന്തിമ തീരുമാനമാകുന്നത് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ തീരുമാനം മൂലം സർക്കാറിന്‍റെ അടക്കം ഡയറി ഫാമുകളിലെ പശുക്കൾ സംരക്ഷണം ലഭിക്കാതെ ചത്തു. ഗുജറാത്തിൽ നിന്നടക്കം ചില സ്വകാര്യ കമ്പനികളെ ലക്ഷദ്വീപിലേക്ക് എത്തിക്കാനാണിതെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
High Court against new legislation by Lakshadweep Administration. The high court sought an explanation from the central government and the island administration on the new legislation. It is proposed to give an explanation within two weeks. The high court's action came in a petition issued by the Save Lakshadweep Forum stating that the procedure was not followed in the new legislation.
The high court had yesterday stayed the Lakshadweep administrator's order to exclude beef and chicken from school lunch and the order to close dairy farms. The court has also made it clear that the stay will remain in place till the final decision is taken on the PIL filed by the Lakshadweep native.
No comments