Header Ads

Header ADS

അദാനിയോ പുതിയ ഹർഷദ് മേത്ത?


അദാനിയോ പുതിയ ഹർഷദ് മേത്ത?? ഒരൊറ്റ ട്വീറ്റും തുടർന്ന് NSDL ൻ്റെ റിപ്പോർട് ഉദ്ധരിച്ച് വന്ന പത്രറിപ്പോർട്ടും കാരണം അദാനി കമ്പനികളുടെ ഷെയർ വില ഇതിനകം 25 ശതമാനം ഇടിഞ്ഞു കഴിഞ്ഞു. ഒരു വർഷംകൊണ്ട് 800 ശതമാനം ഓഹരി വിലക്കയറ്റം സൃഷ്ടിച്ച് കോവിഡുകാലത്ത് റെക്കോർഡ് ഇട്ടതാണ് അദാനി ഗ്രൂപ്. 1992ൽ നരസിംഹറാവു സർക്കാരിനെ പിടിച്ചുലച്ച ഹർഷദ് മേത്ത ഓഹരി കുംഭകോണം പുറത്തുകൊണ്ടുവന്ന സുചേതാ ദലാലിൻ്റെതാണ് "പുതിയ ഒരു ഓഹരി കുംഭകോണം ഉരുണ്ടുകൂടുന്നു" എന്ന തരത്തിലുള്ള ട്വീറ്റ്, ഇക്കണോമിക് ടൈംസ് പത്രത്തിൻ്റെ ജൂൺ 14 ലെ തലക്കെട്ട് മൗറീഷ്യസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 3 വിദേശ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെ അക്കൗണ്ടുകൾ നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (NSDL) മരവിപ്പിച്ചുവെന്ന വാർത്തയാണ്. ഈ കമ്പനികൾക്കുംകൂടി അദാനിയുടെ കമ്പനിയുടെ ഓഹരികളിൽ 43,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. കള്ളപ്പണം തടയൽ നിയമം (പി‌എം‌എൽ‌എ) അനുസരിച്ച് നിക്ഷേപവുമായി ബന്ധപ്പെട്ട വേണ്ടത്ര വിവരങ്ങൾ വെളിപ്പെടുത്താത്തതാണ് മൂന്ന് അക്കൗണ്ടുകളുടെയും മരവിപ്പിക്കലിന് കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥരും വിദേശ നിക്ഷേപകരെ കൈകാര്യം ചെയ്യുന്ന നിയമ സ്ഥാപനങ്ങളും പറയുന്നു.

ആൽ‌ബുല ഇൻ‌വെസ്റ്റ്മെൻറ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എ‌പി‌എം‌എസ് ഇൻ‌വെസ്റ്റ്മെൻറ് ഫണ്ട് എന്നിവയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. ഇതുവഴി ഒരുലക്ഷം കോടി രൂപയുടെ വിപണിമൂല്യ നഷ്ടം അദാനിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒറ്റ വർഷം കൊണ്ട് 2,25,000 കോടിയുടെ ആസ്തി മൂല്യ വർധനവാണ് അദാനി ഉണ്ടായിട്ടുള്ളത്. ഇതുവഴി ലോകത്തെ പതിനാലാമത്തെ ഏറ്റവും വലിയ പണക്കാരനാവാനും, അംബാനി കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനാവാനും അദാനിക്ക് കഴിഞ്ഞിരുന്നു . എന്നാൽ ഇത്രയും വിവരങ്ങൾ പുറത്തുവന്നപ്പോഴേക്കും ഓഹരി ബ്രോക്കർമാർ തങ്ങളുടെ കൈയ്യിലെ അദാനി ഷെയറുകൾ കൈയ്യൊഴിയാൻ തുടങ്ങി. ഇത് ഓഹരി വില കുത്തനെ ഇടിയാൻ കാരണമാക്കി. ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് അദാനിഗ്രൂപ്പിൻ്റെ ചില ഷെയർ ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ചു.
സ്വത്ത് ഈ വിധത്തിൽ വർദ്ധിപ്പിക്കുന്നതിനായി അദാനി, ഓഹരി വിപണിയിൽ ഇപ്പോൾ എൻഎസ്ഡിഎൽ മരവിപ്പിച്ചിരിക്കുന്ന ഫണ്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് തിരിമറി നടത്തിയിട്ടുണ്ടോയെന്നുള്ളത് അടുത്ത ദിവസങ്ങളിൽ പുറത്തുവന്നേക്കും. ഏതാണ്ട് എല്ലാ പത്തു വർഷം കൂടുമ്പോഴും ഒരു ഓഹരി കുംഭകോണം ഇന്ത്യയെ ഞെട്ടിക്കാറുണ്ട്. ആദ്യം ഹർഷദ് മേത്ത, പിന്നെ കേതൻ പരേഖ്, അതുകഴിഞ്ഞ് ജിഗ്നേഷ് ഷായുടെ നാഷണല് സ്‌പോട്ട് എക്‌സ്‌ചേഞ്ച് എന്നിങ്ങനെ യായിരുന്നു രാജ്യം കണ്ട വലിയ ഓഹരി കുംഭകോണങ്ങൾ. അതിന്റെ തുടർച്ചയിലേക്ക് അദാനി ഗ്രൂപ്പും എത്തുമോ എന്നാണ് ഓഹരി വിപണി ഉറ്റുനോക്കുന്നത്.
എന്നാൽ തങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വിദേശഫണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്ന വാർത്ത അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഈ പ്രസ്താവനയ്ക്ക് ശേഷവും, പ്രസ്താവന പ്രസിദ്ധീകരിച്ച മണി കൺട്രോൾ പറയുന്നത് - "ഈ പ്രസ്താവന ഉണ്ടെങ്കിലും എൻ.എസ്.ഡി.എല്ലിൻ്റെ ഡാറ്റ കാണിക്കുന്നത് മൂന്നു വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു എന്നാണ്".

National Securities Depository Ltd (NSDL) has frozen the accounts of three foreign funds — Albula Investment Fund, Cresta Fund and APMS Investment Fund — which together own over ₹43,500 crore worth of shares in four Adani Group companies. These accounts were frozen on or before May 31, as per the depository’s website.The freeze on the three accounts could be because of insufficient disclosure of information regarding beneficial ownership as per the Prevention of Money Laundering Act (PMLA), said top officials at custodian banks and law firms handling foreign investors. “The freeze could be because of inadequate beneficial ownership documentation,” said a senior official with a custodian aware of the development. “Custodians typically warn their clients before such action but if the fund doesn’t respond or fails to comply, accounts can be frozen.”

No comments

Powered by Blogger.