ജാനുവിന് കോഴ, സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് , സിപിഎം രാഷ്ട്രീയ വേട്ട നടത്തുന്നു - സുരേന്ദ്രൻ
സി കെ ജാനുവിന് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ 50 ലക്ഷം രൂപ കോഴ കൊടുത്തു എന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പികെ നവാസ്, അഡ്വ പി ഇ സജൽ മുഖേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് . IPC 171 E, 171 F വകുപ്പുകൾ മുഖേന കേസടുക്കാനാണ് കോടതി ഉത്തരവിട്ടത്.
തനിക്കെതിരായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതാണെന്നും സിപിഎമ്മിന്‍റെ രാഷ്ട്രീയ വേട്ടയാണ് നടക്കുന്നതെന്നും കെ സുന്ദര സിപിഎമ്മിന്‍റെ കസ്റ്റഡിയിലാണ് ഇപ്പോഴെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി അധികനാൾ വീട്ടിൽ കിടന്നുറങ്ങില്ലെന്ന വിവാദ പരാമർശത്തിൽ എഎൻ രാധാകൃഷ്ണന് സംരക്ഷണവുമായും സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടിക്കെതിരെ തുടർച്ചായി കള്ളക്കേസുകൾ വരുമ്പോൾ ഒരു പ്രവർത്തകന്‍റെ വികാരമായി മാത്രമായി എഎൻ രാധാകൃഷ്ണന്‍റെ പ്രസ്താവനയെ കണ്ടാൽ മതിയെന്നായിരുന്നു സുരേന്ദ്രന്‍റെ അഭിപ്രായം. നിയമസഭാ തെരഞ്ഞെടുപ്പിൽ പണമുണ്ടാക്കാൻ സിപിഎം സിപിഐ ധാരണയോടെ ഇറക്കിയ ഉത്തരവാണ് മരംകൊള്ളയ്ക്ക് വഴിവെച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും കുഴൽപ്പണവിവാദത്തിലും പ്രതിസന്ധിയിൽ നിൽക്കെ ആദ്യമായി ബിജെപി നടത്തിയ സമരമാണ് ഇന്ന് നടന്നത്.
The Kalpetta court ordered an inquiry into allegations that C K Janu was given a course of Rs 50 lakh to contest as NDA candidate in Sultan Bathery constituency. The court order came in a petition filed by Youth League District President PK Nawaz through Adv P E Sajal. The court ordered that the case be filed through sections 171 E and 171 F IPC.
No comments