ട്വിറ്റർ X കേന്ദ്രം - ട്വിറ്ററിൻ്റെ നിയമ പരിരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു
പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് മൈക്രോ ബ്ലോഗിങ് സൈറ്റയ ട്വിറ്റർ ഇന്ത്യയുടെ നിയമ പരിരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. ഉപയോക്താക്കളുടെ പോസ്റ്റുകളിലെ ഉള്ളടക്കത്തിൻ്റെ പേരിൽ പ്രസ്തുത കമ്പനിയും പ്രതിയാകുന്നതൊഴിവാക്കുന്ന 'സേഫ് ഹാർബർ' പരിരക്ഷ (ഇമ്യൂണിറ്റി) നഷ്ടപ്പെട്ടതോടെ ട്വീറ്റുകളുടെയും ട്വിറ്ററിൽ പങ്കുവയ്ക്കുന്ന വിവരങ്ങളുടെയും പേരിൽ ഇനി കമ്പനിക്കെതിരെയും കേസുകളിൽ പ്രതിചേർക്കാം. നിയമ പരിരക്ഷ നഷ്ടപ്പെട്ടതിനു പിന്നാലെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ട്വിറ്ററിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. രാജ്യത്ത് 'സേഫ് ഹാർബർ' പരിരക്ഷ നഷ്ടപ്പെടുന്ന ആദ്യ സമൂഹമാധ്യമ സ്ഥാപനമാണു ട്വിറ്റർ.
പുതിയ ഐടി ചട്ടങ്ങൾ പാലിക്കാതെ ആദ്യംമുതൽ കേന്ദ്രവുമായി ഉടക്കി നിന്ന ട്വിറ്റർ, കേന്ദ്രസർക്കാരിൻ്റെ അന്ത്യശാസനത്തിനു വഴങ്ങി പുതിയ ചട്ടങ്ങൾ പാലിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ തൃപ്തികരമല്ലെന്ന നിലപാടാണ് കേന്ദ്ര ഐടി മന്ത്രാലയം കൈക്കൊണ്ടത്. സമൂഹമാധ്യമങ്ങൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ, ഒടിടി (ഓവർ ദി ടോപ്) കമ്പനികൾ എന്നിവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൊണ്ടുവന്ന പുതിയ ഐടി ചട്ടം ഫെബ്രുവരി 25നാണു വിജ്ഞാപനം ചെയ്തത്. ഇതു നടപ്പാക്കാൻ അനുവദിച്ച 3 മാസത്തെ സമയം മേയ് 25ന് അവസാനിച്ചു.
പുതിയ ഐടി ചട്ടങ്ങൾ അനുസരിച്ചുള്ള വ്യവസ്ഥകൾ പാലിക്കാതെ പ്രവർത്തിക്കാൻ ട്വിറ്ററിന് ബുദ്ധിമുട്ടാകും. സേഫ് ഹാർബർ പരിരക്ഷയുണ്ടെങ്കിൽ ആളുകൾ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തിന് പ്രസ്തുത വ്യക്തി മാത്രമാവും ഉത്തരവാദി, സ്ഥാപനത്തിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്. അതു നഷ്ടപ്പെടുന്നതോടെ, ട്വിറ്ററിൽ ആളുകൾ പങ്കുവയ്ക്കുന്ന എന്തിനും സ്ഥാപനത്തിനും കൂട്ട് ഉത്തരവാദിത്വം ഉണ്ടാവും, ഇതേത്തുടർന്നുണ്ടാവുന്ന കേസുകളിൽ പ്രതിചേർക്കപ്പെടുകയും സ്ഥാപന മേധാവികളോ സ്ഥാപനമോ ശിക്ഷിക്കപ്പെടുകയും ചെയ്യാം. സേഫ് ഹാർബർ പരിരക്ഷയില്ലാതെ ഒരു സമൂഹ മാധ്യമസ്ഥാപനത്തിനും ഒരു രാജ്യത്തും പ്രവർത്തിക്കാൻ ആവില്ല. നിയമ പരിരക്ഷ ലഭിക്കാൻ അതാത് രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമാ പാലിച്ചേ മതിയാകൂ.
The Union Government has withdrawn the legal protection of micro blogging site Twitter India after it failed to comply with the new IT code. With the loss of 'Safe Harbor' protection (Immunity), which also excludes the said company from being accused of content in user's posts, the company can now be charged in cases for tweets and information shared on Twitter. A case was registered against Twitter in Ghaziabad, Uttar Pradesh after it lost legal protection. Twitter is the first social media organization in the country to lose 'Safe Harbor' protection.
Twitter, which had been stuck with the Centre from the beginning without complying with the new IT regulations, had said it would comply with the new rules in accordance with the central government's ultimatum, but the Union IT Ministry took the view that further action was unsatisfactory. The new IT code, which was introduced to monitor and regulate social media, online news portals and OTT (Over the Top) companies, was notified on February 25. The 3-month period allowed to be implemented expired on May 25.
No comments