Header Ads

Header ADS

ട്വിറ്റർ X കേന്ദ്രം - പോര് തുടരുന്നു, ട്വിറ്റർ പൂട്ടുമോ?

ട്വിറ്ററും കേന്ദ്രസർക്കാരുമായി ആഴ്ചകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഐടി മന്ത്രാലയം "സേഫ് ഹാർബർ പരിരക്ഷ" പിൻവലിക്കുക എന്ന കടുത്ത നടപടി സ്വീകരിച്ചത്. തുടക്കത്തിൽ ഐടി ചട്ടങ്ങൾക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച ട്വിറ്റർ പിന്നീട് സർക്കാരിനു വഴങ്ങുന്ന നിലയിലേക്കു അയഞ്ഞിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ അതിലൊന്നും തൃപതരായിരുന്നില്ല. കോവിഡ് രണ്ടാം തരംഗം തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്ന വിഷയത്തിൽ കോൺഗ്രസ്സ് "ടൂൾ കിറ്റ്" ഇറക്കി എന്ന സാംബിത് പത്രയുടെ ട്വിറ്റിൽ ട്വിറ്റർ "മാനിപ്പുലേറ്റഡ് മീഡിയ" എന്ന ടാഗ് ചാർത്തിയതിൽ കേന്ദ്രവുമായി തുടങ്ങിയ ട്വിറ്ററിൻ്റെ പോര് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവരടക്കം ചില പ്രമുഖരുടെ ബ്ലൂ ടിക് നീക്കം ചെയ്തതത്തോടെ കൂടുതൽ രൂക്ഷമായി. പൊതുപ്രാധാന്യമുള്ള പ്രമുഖരുടെ അക്കൗണ്ട് ആധികാരികമെന്നു സൂചിപ്പിക്കുന്നതാണു "ബ്ലൂ ടിക്". എന്നാൽ, സജീവമല്ലാത്ത അക്കൗണ്ടുകളുടെ "ബ്ലൂ ടിക്" ആണ് നീക്കിയതെന്നു വിശദീകരിച്ച ട്വിറ്റർ അത് പുനഃസ്ഥാപിക്കുകയും ചെയ്തു.

ഐടി ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട്  ട്വിറ്റർ രാജ്യത്തെ നിയമസംവിധാനങ്ങളുമായുള്ള ഏകോപനത്തിനു നോഡൽ ഓഫിസറെയും പരാതി പരിഹാരത്തിനായി റസിഡൻ്റ്  ഗ്രീവൻസ് ഓഫിസറെയും ആദ്യം നിയമിച്ചു. ചീഫ് കംപ്ലയൻസ് ഓഫിസറെ പിന്നീട് നിയമിച്ചുവെന്നും ഇതിൻ്റെ  വിഷധാംശങ്ങൾ ഉടൻ കേന്ദ്ര ഐടി മന്ത്രാലയത്തിനു നൽകുമെന്നും ചൊവ്വാഴ്ച അറിയിച്ചു.

എന്നാൽ ഐടി മന്ത്രാലയം പറയുന്നത്, കമ്പനി നിയമിച്ച നോഡൽ ഓഫിസർ, റസിഡൻ്റ്   ഗ്രീവൻസ് ഓഫിസർ എന്നിവർ ട്വിറ്റർ ഇന്ത്യയുടെ ജീവനക്കാരല്ല. ചീഫ് കംപ്ലയൻസ് ഓഫിസറുടെ നിയമനം സംബന്ധിച്ച വിവരങ്ങളൊന്നും കേന്ദ്രത്തിന്  ലഭിച്ചിട്ടില്ല എന്നുമാണ്.

എന്താണ്പു തിയ ഐടി ചട്ടം?

സമൂഹമാധ്യമങ്ങൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ, ഒടിടി (ഓവർ ദ് ടോപ്) കമ്പനികൾ എന്നിവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൊണ്ടുവന്ന പുതിയ ഐടി ചട്ടം (ഗൈഡ്‌ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) 2021  ഫെബ്രുവരി 25നാണു വിജ്ഞാപനം ചെയ്തത്.

 സമൂഹമാധ്യമങ്ങളിലെ സ്ത്രീകൾക്കെതിരായ അശ്ലീല സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവയെക്കുറിച്ചു പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യണം, അധികൃതർ വിലക്കുന്ന, അധിക്ഷേപകരവും വിവാദപരവുമായ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം, ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ഇന്ത്യയിൽ താമസിക്കുന്ന ഒരാളെ ചീഫ് കംപ്ലയൻസ് ഓഫിസറായി നിയമിക്കണം, നിയമ സംവിധാനങ്ങളുമായുള്ള ഏകോപനത്തിനായി ഒരു നോഡൽ ഓഫിസറെയും പരാതി പരിഹാരത്തിനായി ഗ്രീവൻസ് ഓഫിസറെയും നിയമിക്കണം. ഇവ നടപ്പാക്കാൻ അനുവദിച്ച 3 മാസത്തെ സമയപരിധി മേയ് 25നാണ് അവസാനിച്ചത്.

വിലക്കുമോ?

വിലക്കുണ്ടാകില്ല, എന്നാൽ ട്വിറ്ററിന് നല്ല രീതിയിലുള്ള വിഷമമുണ്ടാകും ഇന്ത്യയിൽ പിടിച്ചുനിൽക്കാൻ. സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്റർ ഇന്ത്യയിൽ വിലക്കപ്പെടാൻ സാധ്യതയില്ലെങ്കിലും ഒട്ടേറെ നിയമവ്യവഹാരങ്ങളിൽപെടാനാണു സാധ്യത. ഇതിനിടെ, രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ മാധ്യമ സ്ഥാപനങ്ങളിൽ 74 % നിക്ഷേപം ഇന്ത്യയിൽ നിന്നാകണമെന്ന വ്യവസ്ഥ ട്വിറ്ററിനു ബാധകമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇങ്ങനെ ഒരു തീരുമാനം വന്നാൽ 

‘രാജ്യത്തെ ചട്ടങ്ങൾ പാലിക്കില്ലെന്ന നിലപാടു കമ്പനി മനഃപൂർവം സ്വീകരിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പതാകവാഹകരെന്നു സ്വയം അവകാശപ്പെടുന്ന ട്വിറ്റർ, ഐടി ചട്ടത്തിൻ്റെ കാര്യം വരുമ്പോൾ ബലംപിടിച്ചു നിൽക്കുന്നതു വിചിത്രമാണ്. ചട്ടങ്ങൾ പാലിക്കാൻ ട്വിറ്ററിനു പല തവണ അവസരം നൽകി. രാജ്യത്തെ നിയമം നടപ്പാക്കാത്ത ട്വിറ്റർ, ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിലും വീഴ്ച വരുത്തുന്നു. അവർക്ക് ഇഷ്ടമുള്ളപ്പോൾ മാനിപ്പുലേറ്റഡ് മീഡിയ പട്ടം ചാർത്തുന്നു, ലൈക്കുകൾക്കും ഡി‌സ്‌ലൈക്കുകൾക്കും അനുസരിച്ച് അവർ നയം മാറ്റുന്നു. തങ്ങളുടെ ഫാക്ട് ചെക്കിങ് സംവിധാനത്തെക്കുറിച്ചു ട്വിറ്റർ അമിതമായി ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ പല വിഷയങ്ങളിലും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു. അതിൽ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നു.’ എന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

സേഫ് ഹാർബർ പരിരക്ഷ

ഐടി നിയമം 2020 ലെ 79–ാം വകുപ്പനുസരിച്ച് സാമൂഹ്യ മാധ്യമങ്ങൾക്ക് ലഭിക്കുന്ന നിയമ പരിരക്ഷയാണ് സേഫ് ഹാർബർ ഇമ്മ്യൂണിറ്റി അഥവാ പരിരക്ഷ. ഉപയോക്താവ് വിദ്വേഷപരമോ നിയമവിരുദ്ധമോ ആയ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, അതിൻ്റെ പേരിൽ ഉണ്ടാവുന്ന നിയമ വ്യവഹാരങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളെയും ഡിജിറ്റൽ സ്ഥാപനങ്ങളെയും പ്രതിക്കൂട്ടിലാക്കാൻ പറ്റില്ലെന്നുള്ളതാണ് ‘സേഫ് ഹാർബർ’ ചട്ടം നൽകുന്ന സംരക്ഷണം. 

The IT ministry took the drastic step of revoking "safe harbour protection" after weeks of arguments with Twitter and the central government. Twitter, which initially took a strong stand against IT regulations, later relented to the government.' But the central government was not in any of it. Twitter's war, which started with the Centre in charging the tag "manipulated media" on Sambit Patra's tweet that the Congress had issued a "tool kit" on the issue of the central government's failure to stop the second wave of Kovid, was further intensified by the removal of the Blue Tik of some prominent people, including Vice President Venkaiah Naidu and RSS chief Mohan Bhagwat. "Blue Tick" refers to the account of prominent public figures as authentic. But Twitter restored it, explaining that it had removed the "Blue Tick" of inactivated accounts.‎

‎Safe Harbour Immunity, or Protection, is a legal protection for social media under Section 79 of the IT Act, 2020. The protection provided by the 'Safe Harbor' code is that once the user posts a hateful or illegal post on social media, social media and digital institutions cannot be implicated for the legal litigation in its name.

No comments

Powered by Blogger.