Header Ads

Header ADS

ഈ ബുൾ ജെറ്റുകൾ സമൂഹത്തോട് വിളിച്ചുപറയുന്നത് എന്ത് ?

കഴിഞ്ഞ ദിവസം കണ്ണൂർ RTO പിടിച്ചെടുത്ത ഈ ബുൾ ജെറ്റ് യൂട്യൂബ് ചാനലിൻ്റെ വാനും അതെ തുടർന്ന് കണ്ണൂർ RTO ഓഫീസിൽ ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് അറസ്റ്റിലായ വാഹന ഉടമ എബിനും ലിബിനും ആണ് നിലവിൽ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ആഡംബര വാഹന നികുതിയിനത്തിൽ സർക്കാരിലേക്ക് ഒടുക്കേണ്ട തുകയിൽ കുറവുണ്ടായി എന്നും, നിയമ വിരുദ്ധമായി, RTO യുടെ അനുമതിയില്ലാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും കാണിച്ച് 42000 രൂപ പിഴ അടയ്ക്കാൻ നിർദ്ദേശിച്ചു എന്നുമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം. 

ഇതൊക്കെ ശരിയോ തെറ്റോ ആവട്ടെ, വാഹന ഉടമകൾ അത്തിലെ ശരിയും തെറ്റും ഉന്നത അധികാരികളെ ബോധ്യപ്പെടുത്തട്ടെ, അതുമല്ലെങ്കിൽ കോടതിയിൽ പോകട്ടെ. ഇവിടുത്തെ വിഷയം പള്ളി പെരുന്നാൾ പോലെ നൂറ് കണക്കിന് LED ലൈറ്റുകളും മിന്നി മിന്നിക്കത്തുന്ന, എട്ടോളം ടോപ്പ് ലൈറ്റുകളും, ആംബുലൻസിൻ്റെ സൈറണും, ഡെസിബെൽ കൂടിയ എയർ ഹോണുമായി ഫ്ലൂറസെൻ്റ്  സ്റ്റിക്കറൊട് കൂടിയ കറുത്ത വണ്ടി ഒരു ഗ്രൗണ്ടിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയാൽ കാണാൻ നല്ല ഭംഗിയുണ്ടാവും. എന്നാൽ ആ വണ്ടി രാത്രി റോഡിലേക്കിറങ്ങിയാൽ റോഡരുകിൽ നിൽക്കുന്ന കാഴ്ചക്കാർക്ക് ഒരു രസമൊക്കെ തോന്നും ഏതോ അന്യ ഗ്രഹ ജീവികളുടെ പേടകം പോലെ വരുന്ന ഒരു സാധനത്തെ ആളുകൾ നോക്കി കാണും, എന്നാൽ ആ വണ്ടിയുടെ പുറകിൽ വാഹനം ഓടിക്കേണ്ട ഡ്രൈവർക്കും എതിരെ വരുന്ന വണ്ടികളുടെ ഡ്രൈവർമാർക്കും ഈ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഭീകരമാണ്. 

രാത്രിയിൽ എതിരെ വരുന്ന ഒരു വാഹനം ലൈറ്റ് ഡിം ചെയ്തില്ലെങ്കിൽ നമുക്കുണ്ടാവുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമാണ്. അപ്പോഴാണ് റോഡിൽ ഇതുപോലുള്ള ആൻഡ് സൗണ്ട് ഷോ. ഈ വിഷയത്തിൽ ന്യായികരണവുമായി ഇറങ്ങിയിരിക്കുന്നവർ റോഡ് നിയമങ്ങളെ കുറിച്ച് അറിയാത്തവർ ആവാം, വാഹനം ഓടിക്കാൻ അറിയാത്തവർ ആവാം, അല്ലെങ്കിൽ ഇതുപോലുള്ള ആൻഡ് സൗണ്ട് ഷോകാളിൽ പെടാത്തതുകൊണ്ടുമാവാം. ഇതുപോലുള്ള ആൻഡ് സൗണ്ട് ഷോ കളുടെ പിന്നിൽ ധീർഘനേരം വാഹനം ഓടിക്കേണ്ടി വരുന്നവർക്ക് മാത്രമേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാവൂ. അങ്ങനെ ബുദ്ധുമുട്ടിയിട്ടുള്ളവർ ആരും ഇവരെപോലുള്ളവരെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല എന്ന് മാത്രമല്ല ശക്തമായി എതിർക്കുകയും ചെയ്യും. കാരണം ഇത്തരം വണ്ടികൾ ഓടിക്കുന്നവർക്ക് ഈ ബുദ്ധിമുട്ടുകൾ ഒന്നും അറിയില്ല മനസിലാവുകയുമില്ല എന്നത് അതന്നെ.  

ചെറിയ മോഡിഫിക്കേഷൻ വരുത്തിയതിനാണ് ഈ ബുൾ ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് അവരുടെ ഫോള്ളോവെഴ്സിൻ്റെ പരക്കെയുള്ള വാദം. അത് അടിസ്ഥാന രഹിതമാണെന്ന് മാത്രമല്ല നിയമലംഘനങ്ങളുടെ പേരിൽ വാഹനം പിടിച്ചെടുത്ത RTO ഓഫീസിൽ പോയി ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വാഹനം ഒരു കമ്പനി ഉപഭോക്താവിന് വിൽക്കുമ്പോൾ ഉള്ള അതേ രീതിയിൽ മാത്രം ഉപയോഗിക്കാൻ മാത്രമാണ് വാഹനം വാങ്ങിയ ആൾക്ക് അവകാശമുള്ളൂ. വാഹനത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമെങ്കിൽ ചെയ്യാനുദ്ദേശിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി മോട്ടോർ വാഹന വകുപ്പിനെ അറിയിച്ച് അനുമതി വാങ്ങേണ്ടതാണ്. വാഹനത്തിൻറെ എൻജിൻ, ഗിയർ ബോക്സ്, ചേസിസ് തുടങ്ങിയ പ്രധാന യന്ത്ര ഭാഗങ്ങൾക്ക് അനാവശ്യമായ മാറ്റം വരുത്താൻ അനുമതി ലഭിക്കില്ല, വാഹനത്തിൻ്റെ നീളം വീതി എന്നിവ വർധിപ്പിക്കാനും സാധാരണ സാഹചര്യങ്ങളിൽ അനുമതി ലഭിക്കില്ല. സീറ്റിങ് കപ്പാസിറ്റിയിൽ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്താം. ട്രക്കിൻ്റെയും ബസിൻ്റെയും ചാസിസ് വാങ്ങി കാരാവാൻ നിർമിക്കാം, എന്നാൽ വാഹനത്തിൻ്റെ നീളവും വീതിയും ചാസിസ് നിർമ്മിച്ച കമ്പനി നിഷ്കർഷിക്കുന്ന അളവിനുള്ളിൽ ആയിരിക്കണം. ടെലിവിഷൻ ചാനലുകളുടെ ഓബി വാനുകളും DSNG വാനുകളും ഇത്തരത്തിൽ അനുമതി വാങ്ങി നിർമ്മിക്കുന്നവയാണ്. അതിനായി പ്രത്യേകം അപേക്ഷ സമർപ്പിച്ച് ഫീസും അടയ്‌ക്കേണ്ടതുണ്ട്. വാഹനത്തിൻ്റെ പണി പൂർത്തീകരിച്ച് ബന്ധപ്പെട്ട മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെൻ്റ്  ഉദ്യോഗസ്ഥനെ കാണിച്ച് അനുവദിച്ച രൂപമാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളു എന്ന് ബോധ്യപ്പെടുത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിക്കഴിഞ്ഞാൽ മാതമേ രൂപമാറ്റം വരുത്തിയ വാഹനം റോഡിൽ ഇറക്കാൻ കഴിയൂ. ഒരു വാഹനത്തിൻ്റെ യഥാർത്ഥ രൂപത്തിൽനിന്ന് 30% മാത്രമാണ് രൂപമാറ്റം വരുത്താൻ കഴിയൂ. വണ്ടിയുടെ റൂഫിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കുന്നതും വണ്ടിയിൽ പേരെഴുതുന്നതോ ഒന്നും നിയമലംഘനമല്ല. എന്നാൽ വാഹനത്തിൻ്റെ കമ്പനി പെയിൻ്റ്  പൂർണമായും മാറ്റിയാൽ അത് RCയിൽ തിരുത്തൽ വരുത്തേണ്ടതാണ്. 

റോഡിൽ ഇറങ്ങുന്ന മറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും നമ്മുടെ വാഹനത്തിനുള്ളിൽ യാത്ര ചെയ്യുന്നവരുടെ ജീവനും വെല്ലുവിളിയുയർത്തുന്ന വിധമുള്ളയാതൊരുവിധ രൂപമാറ്റവും ചെയ്‌യുന്നത്‌ നിയമപരമായി അനുവദനീയമല്ല. ഈ കാര്യങ്ങളൊക്കെ മനസിലാക്കാതെ സോഷ്യൽ മീഡിയയിൽ വൈകാരികമായി പ്രതികരിക്കുന്നത് അപക്വമായ കാര്യമാണ്. വാഹനങ്ങളുമായി ബന്ധപ്പെട്ട വ്‌ളോഗിംഗ് ചെയ്യുന്നവർ കുറഞ്ഞപക്ഷം അടിസ്ഥാന റോഡ് നിയമങ്ങളും മോട്ടോർ വാഹന നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ ഫോള്ളോവെഴ്സിനെ നിയമങ്ങൾ പ ആംബുലൻസ്, പോലീസ്, ഫയർ സർവീസ് വാഹനങ്ങൾ എന്നിവയുടെ രൂപമാറ്റങ്ങൾ നിയമപരവും പ്രത്യേക ആവശ്യങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങക്ക് വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടവയാണ്. ആ വാഹനങ്ങളെയും രൂപമാറ്റം വരുത്തിയ സ്വകാര്യ വാഹനങ്ങളെയും താരതമ്യം ചെയുന്നത് അങ്ങേയറ്റം വിഡ്ഡിത്തമാണെന്ന് പറയാതെ വയ്യ. നിയമലംഘനവുമായി ബന്ധപ്പെട്ട ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ നെപോളിയൻ എന്ന വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. ഇവർ ഒഡിഷയിൽ ആംബുലൻസിൻ്റെ സയറൺ ഉപയോഗിച്ച് അമിത വേഗതയിൽ വാഹനമോടിച്ച് നടത്തിയ നിയമലംഘനവും പുതിയ സാഹചര്യത്തിൽ അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി അറിയിച്ചു.     

രൂപമാറ്റം വരുത്തിയ നെപ്പോളിയൻ     

 എല്ലാവിധ നിയമലംഘനങ്ങളെയും അന്ധമായി സപ്പോർട് ചെയ്യുന്നത് ആശാസ്യകരമല്ല. അടിസ്ഥാന വിദ്യാഭ്യാസവും അറിവും പൊതു ബോധവും അടിസ്ഥാന നിയമങ്ങളെ കുറിച്ചുള്ള ധാരണയും വളർന്ന് വരുന്ന യുവജനങ്ങൾക്ക് അത്യാവശ്യമാണ്.  

 ആംബുലൻസ് സൈറൺ മുഴക്കി ഓടുന്ന നെപ്പോളിയൻ 





No comments

Powered by Blogger.