ട്വിറ്റർ X കേന്ദ്രം - ജമ്മു & കശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം; ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരേ യു.പിയില്‍ കേസ്
ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരേ ഉത്തർപ്രദേശിൽ കേസ്. ബജ്‌രംഗ്ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടിയുടെ പരാതിയെ തുടർന്ന് യുപി പോലീസാണ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളാക്കി ചിത്രീകരിച്ച ഭൂപടം ട്വിറ്റര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെയുള്ള പരാതിയിലാണ് നടപടി. ട്വിറ്ററിൻ്റെ 'ട്വീപ് ലൈഫ്' കരിയർ വെബ്‌സൈറ്റിൽ ദൃശ്യമാകുന്ന ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തിൻ്റ വികലമായ ഭൂപടം നല്‍കിയതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ വിവാദ ഭൂപടം ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി പോലീസിൻ്റെ നടപടി.
ഇന്ത്യയുടെ പുതിയ ഐടി നിയമം, ടൂള്‍കിറ്റ് വിവാദം, 'മാനിപ്പുലേറ്റഡ് മീഡിയ" ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് രൂക്ഷമായതിനിടെ ഈ മാസം ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഇതാദ്യമായിട്ടല്ല ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത്. ജമ്മു കശ്മീരിലെ ലേ ട്വിറ്റര്‍ ചൈനയുടെ ഭാഗമായി കാണിച്ചതില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പറിയിച്ച് ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് കത്തയച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അവഹേളിക്കാനുള്ള ട്വിറ്ററിൻ്റെ ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
Twitter India MD booked in Uttar Pradesh for publishing wrong map of India. An FIR was registered against Twitter India MD Manish Maheshwari by the UP police following a complaint by Bajrang Dal leader Pravin Bhatti. The action was filed against the publication of a map on the Twitter website depicting Jammu and Kashmir and Ladakh as separate countries outside India. The map appearing on Twitter's 'Tweep Life' career website depicts Jammu and Kashmir and Ladakh outside India. Twitter had withdrawn the controversial map by Monday night after fierce protests, including on social media, over the country's distorted map. This was followed by action by the UP police.
No comments