ആർഎസ്എസുകാരെ ആവശ്യമില്ല, ബിജെപിയെ ഭയമുള്ളവർക്ക് കോൺഗ്രസ് വിടാം - രാഹുൽ ഗാന്ധി
നിലവിലെ യാഥാർഥ്യം ഉൾക്കൊള്ളുന്നതിനും ബിജെപിയെ നേരിടുന്നതിനും ഭയമുള്ളവർക്കു കോൺഗ്രസ് വിട്ട് പോകാമെന്നും ഭയമുള്ളവർ ആർ എസ് എസ്കാരാണെന്നും കോൺഗ്രസ്സ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. പോകുന്നവർക്ക് പകരം ധൈര്യശാലികളായ ആളുകളെ പാർട്ടിയിലേക്കു കൊണ്ടുവരും. കോൺഗ്രസിൻ്റെ സമൂഹമാധ്യമ വിഭാഗത്തിലെ പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് രാഹുൽ തുറന്നടിച്ചത്. ഭയമുള്ള ചില നേതാക്കൾ പുറത്തുപോയതായി ജ്യോതിരാദിത്യ സിന്ധ്യയെ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു.
‘ഭയമില്ലാത്ത ധാരാളം ആളുകൾ ഉണ്ട്. പക്ഷേ അവരെല്ലാം കോൺഗ്രസിനു പുറത്താണ്. ആ ആളുകളെല്ലാം നമ്മുടേതാണ്. അവരെ അകത്തേക്ക് കൊണ്ടുവരണം. പകരം പാർട്ടിക്കുള്ളിലെ ഭയപ്പെടുന്നവരെ ഒഴിവാക്കണം. അവർ ആർഎസ്‌എസിൻ്റെ ആളുകളാണ്, അവർ പുറത്ത് പോകണം, അവർ ആസ്വദിക്കട്ടെ. നമുക്ക് അവരെ ആവശ്യമില്ല. നമുക്കു നിർഭയരായ ആളുകളെയാണ് വേണ്ടത്. ഇതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് നിങ്ങൾക്കുള്ള എൻ്റെ സന്ദേശം.’ – ഓൺലൈൻ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
സ്വന്തം വീട് സംരക്ഷിക്കേണ്ട സാഹചര്യത്തിൽ ജ്യോതിരാദിത്യ സിന്ധ്യ ഭയപ്പെട്ടെന്നും അങ്ങനെയാണ് അദ്ദേഹം ആർഎസ്എസിൽ ചേർന്നതെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞതായി പ്രവർത്തകർ പറയുന്നു. 3500ഓളം പേർ വരുന്ന കോൺഗ്രസിൻ്റെ സമൂഹമാധ്യമ വിഭാഗത്തിലെ പ്രവർത്തകരെ ആദ്യമായാണ് രാഹുൽ അഭിസംബോധന ചെയ്യുന്നത്. വിവിധ മേഖലകളിൽനിന്നുള്ള 10 യുവ പ്രവർത്തകരുമായി അദ്ദേഹം നേരിട്ടും സംസാരിച്ചു. തന്നോട് സംസാരിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും സഹോദരനായി കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. പുതിയ രൂപത്തിൽ പാർട്ടിയെയും രാഹുലിനെയും അവതരിപ്പിക്കാൻ ലക്ഷ്യമിട്ടു രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനുള്ള ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സമൂഹമാധ്യമ വിഭാഗത്തിലെ പ്രവർത്തകരുമായി ഓൺലൈൻ യോഗം നടത്തിയത്. രാഹുൽ, പ്രിയങ്ക, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ പ്രശാന്തുമായി കൈകോർക്കുന്നതു പരിഗണനയിലുണ്ടെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ, നിരവധി മുതിർന്ന നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, നടി ഖുഷ്ബു സുന്ദർ, നാരായണ റാണെ, രാധാകൃഷ്ണ വിഖെ പാട്ടീൽ തുടങ്ങിയവരണ് രാജിവച്ച പ്രമുഖർ. ജ്യോതിരാദിത്യ സിന്ധ്യ, നാരായണ റാണെ എന്നിവർ ഇപ്പോൾ കേന്ദ്രമന്ത്രിമാരാണ്.
Former Congress president and Wayanad MP Rahul Gandhi said that, those who were afraid of BJP and not taking on the present reality could leave the Congress and those who were afraid were RSS. Those who go, will be replaced by courageous people to the party. Rahul opened up at an online meeting with activists from the Congress's social media wing. Rahul pointed to Jyotiraditya Scindia and said that some feared leaders had left.
'There are a lot of people who are not afraid. But they're all out of the Congress. All those people are ours. Bring them in. Instead, those who fear within the party should be excluded. They're people of the RSS, they have to go out, let them enjoy themselves. We don't need them. We need fearless people. This is our ideology. This is my message to you.' – Rahul Gandhi said at the online meeting.
No comments