Header Ads

Header ADS

റോയിട്ടേഴ്സിൻ്റെ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

ലോക പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

വാർത്താ ഏജൻസി റോയിട്ടേഴ്സിൻ്റെ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റർ പുരസ്കാര ജേതാവാണ്. റോഹിൻഗ്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയതിനാണ് 2018ൽ പുലിസ്റ്റർ പുരസ്കാരം ലഭിച്ചത്.


കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൽഡാക് ജില്ലയിലാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. താലിബാനെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിച്ച അഫ്ഗാൻ പൊലീസ് ഓഫിസറെ രക്ഷിക്കാൻ ശ്രമിക്കുന്ന അഫ്ഗാൻ പ്രത്യേക സേനയുടെ ദൗത്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഡാനിഷ് റിപ്പോർട്ട് ചെയ്തിരുന്നു.അഫ്ഗാൻ സേനയുടെ വാഹനങ്ങളെ താലിബാൻ റോക്കറ്റുകൾ ലക്ഷ്യം വയ്ക്കുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ റിപ്പോർട്ട് മൂന്നു ദിവസം മുൻപാണ് പുറത്തുവന്നത്.

ഡാനിഷ് സിദ്ദീഖി അടക്കം നാല് റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകർക്ക് പുലിറ്റ്സർ പുരസ്കാരം

2015ലെ നേപ്പാൾ ഭൂകമ്പം, റോഹിൻഗ്യൻ അഭയാർഥികളുടെ ദുരിതം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കോവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് ഡാനിഷ് പകർത്തിയ ചിത്രങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ ശ്മശാനങ്ങളിൽ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദിഖിയുടെ ഡ്രോൺ ചിത്രവും അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

 Reuters India chief photographer Danish Siddiqui was killed on Friday while reporting about clashes in Afghanistan’s Kandahar city, the news agency said.

He was killed while covering a clash between Afghan security forces and Taliban fighters near a border crossing with Pakistan. An Afghan forces commander said that they had been fighting to recapture the main market area of Spin Boldak district of Kandahar when Siddiqui and a senior military officer were killed in Taliban crossfire.

No comments

Powered by Blogger.