Header Ads

Header ADS

ടോക്കിയോ ഒളിംപിക്സിലേക്ക്

ടോക്കിയോ ഒളിംപിക്സിന് തിരിതെളിഞ്ഞു. ഇനി അത്ഭുതങ്ങളുടെ 19 നാളുകൾ. 


തിരിച്ചു വരവുകളിൽ ലോകത്തിന് എന്നും ആശ്ചര്യം മാത്രം സമ്മാനിച്ചിട്ടുള്ള, ഉയിർത്തെഴുന്നേൽപ്പിൻ്റെ ആഗോള പര്യായമായ ജപ്പാനിൽ ഈ കൊറോണകാലത്ത് ലോകത്തിന് പ്രതീക്ഷയേകി മുപ്പത്തിരണ്ടാം ഒളിംപിക്സിന് ടോക്യോയിൽ തിരി തെളിഞ്ഞു. കൊറോണയില്‍ ലോകത്ത് ഓരോരുത്തരും ഒറ്റയായിപ്പോകുന്ന കാലത്ത് ലോകത്തിന്റെ മുഴുവന്‍ പ്രതിനിധികളും ഇനി ഒരു വേദിയില്‍ മാറ്റുരയ്ക്കും. ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്.

ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങ് മുന്നോട്ടു നീങ്ങുക എന്ന ആശയമാണ് ഉയര്‍ത്തിപ്പിടിച്ചത്. ഏകനായി ട്രെഡ്മില്ലില്‍ പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്‌സറായ അരിസ സുബാട്ടയിലേക്ക് വിരൽ ചൂണ്ടിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് അരിസ സുബാട്ട മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചിരുന്നു. 

കോവിഡ് മഹാമാരിയില്‍ ജീവന്‍ വെടിഞ്ഞ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷകണക്കിന് മനുഷ്യര്‍ക്ക് ചടങ്ങിൽ ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിൻ്റെ സാംസ്‌കാരിക തനിമ നിറഞ്ഞുനില്‍ക്കുന്ന പരിപാടികള്‍ നടന്നു. നാഷണല്‍ സ്റ്റേഡിയത്തെ ദീപപ്രഭയിലാക്കി വെടിക്കെട്ടും നടന്നു. 

ഇന്ത്യന്‍ സംഘത്തില്‍ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി. ഗ്രീസിലൂടെ തുടക്കമിട്ട അത്‌ലറ്റ്‌സ് പരേഡില്‍ അവസാനമെത്തിയ രാജ്യം ജപ്പാനാണ്‌. ജാപ്പനീസ് എഴുത്തിനെ അടിസ്ഥാനമാക്കിയാണ് പരേഡിൽ രാജ്യങ്ങൾ അണിനിരന്നത്. 

ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

A global synonym for resurrection, which has always surprised the world on its return, the world is hopeful in Japan, during this coronaand turned in Tokyo for the 32nd Olympics. In corona, when everyone in the world is isolated, the representatives of the whole world will now take to a stage. The opening ceremony, which raised the message of unity, began at 4.30 pm Indian time.

The idea of "moving forward" was promoted by the ceremony, which was attended by Japanese Emperor Hironomiya Naruhito as the chief guest. The ceremonies began by pointing to Arisa Subata, Japan's midweight boxer who train alone in the treadmill. Arissa Subata had been a vanguard during the Covid Pandemic.

No comments

Powered by Blogger.