ടോക്യോ ഒളിമ്പിക്‌സ് - ആദ്യ സ്വര്‍ണം ചൈനയ്ക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഒളിമ്പിക് റെക്കോഡ്
ടോക്യോ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. ശനിയാഴ്ച നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ യാങ് ക്വിയാനാണ് ചൈനയുടെ സ്വര്‍ണം നേടിയത്. 251.8 പോയന്‍റുമായി ഒളിമ്പിക് റെക്കോഡോടെയാണ് ഈ നേട്ടം. 251.1 പോയന്‍റുമായി റഷ്യന്‍ താരം ഗലാഷിന അനസ്താസിയ വെള്ളി മെഡല്‍ സ്വന്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിൻ്റെ ക്രിസ്റ്റെന്‍ നിനയ്ക്കാണ് വെങ്കലം.
ഈ ഇനത്തില്‍ ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്‍, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായിരുന്നു.
China won its first gold at the Tokyo Olympics. Yang Qian won China's gold in the women's 10m air rifle final on Saturday. This is with an Olympic record of 251.8 points. Russian galashina Anastasia won the silver medal with 251.1 points. The bronze is for Switzerland's Kristen Nina.
In this event, world No.1 Elavenil Wallariven and India's medal hope, Apoorvi Chandela, were out of qualifying for the final.
No comments