Header Ads

Header ADS

ഐ എസ് ആര്‍ ഒ ചാരക്കേസ് - ചാരക്കേസില്‍ വീണ്ടും ദുരൂഹത, സി ബി ഐ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണന്‍ ഭൂമി കൈമാറിയതായി രേഖ

രാജ്യത്തെ തന്നെ ഇളക്കി മറിച്ച ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ദുരൂഹതവർധിപ്പിച്ച് പുതിയ രേഘകകൾ പുറത്ത്. കേസിലെ പ്രതിചേർക്കപ്പെട്ട മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ചാരക്കേസ് അന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  നിരവധി ഏക്കര്‍ ഭൂമി കൈമാറിയതായി പറയപ്പെടുന്നതിൻ്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. കേസില്‍ അനധികൃതമായി പ്രതിയാക്കപ്പെട്ടതിൻ്റെ പേരില്‍ ഒരു കോടി 91 ലക്ഷം രൂപ കോടതി വിധിയെ തുടർന്ന് പൊതുഖജനാവില്‍നിന്ന് സ്വീകരിച്ച നമ്പി നാരായണന്‍ തൻ്റെയും  മകന്‍ ശങ്കരകുമാറിൻ്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സി ബി ഐ  ഡി ഐ ജി രാജേന്ദ്രനാഥ് കൗള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയതായാണ് ആരോപണം. 1995-ല്‍ സി ബി ഐ ചാരക്കേസ് അന്വേഷിക്കുമ്പോള്‍ ചെന്നൈ ആസ്ഥാനമായ ദക്ഷിണമേഖലയുടെ ചീഫായിരുന്നു രാജേന്ദ്രനാഥ് കൗള്‍.

2004-ലും 2008-ലുമായാണ് ആരോപണത്തിൽ പറയുന്ന ഭൂമി ഇടപാടുകൾ നടന്നത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും അതിൻ്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും കണ്ടെത്താനുള്ള സി ബി ഐ അന്വേഷണം നടക്കുന്നതിനിടയിലാണ്  കേസില്‍ നിന്ന് വിട്ടയക്കപ്പെട്ട ആള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭൂമി കൈമാറിയതിൻ്റെ രേഖകള്‍ കോടതിയില്‍ മുൻ‌കൂർ ജാമ്യാപേക്ഷയുടെ കൂടെ സമർപ്പിച്ചിരിക്കുന്നത്.  ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മേധാവി  മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ എസ്.വിജയന്‍, തമ്പി എസ്.ദുര്‍ഗാദത്ത് എന്നിവരാണ് നമ്പി നാരായണന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയില്‍ കൈമാറിയ ഭൂമിയുടെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടും അവര്‍ ഈ രേഖകള്‍ പരിഗണിക്കുന്നില്ല എന്നാണ് ഹര്‍ജിക്കാര്‍ കോടതിയിൽ പറഞ്ഞത്.  സിബി മാത്യൂസ് ജില്ലാക്കോടതിയിലും  എസ്.വിജയനും തമ്പി എസ്.ദുര്‍ഗാദത്തും കേരളാഹൈക്കോടതിയില്‍ ജാമ്യാപേക്ഷയോടൊപ്പവും ഈ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നമ്പി നാരായണൻ്റെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും എസ്.വിജയന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഐ എസ് ആര്‍ ഒ ചാരക്കേസ് അട്ടിമറിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനുമാണ് സി.ബി.ഐ.യിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും  നമ്പി നാരായണന്‍ ഭൂമി കൈമാറിയതെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരണം തേടിയെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍  ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ഭൂമി എഴുതി നല്കിയതുള്‍പ്പെടെ ചാരക്കേസ് അട്ടിമറിക്കപ്പെട്ടു എന്നതിന് തെളിവായി 23 രേഖകളാണ് എസ്.വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.

നമ്പി നാരായണൻ്റെ മകന്‍ ശങ്കരകുമാറിൻ്റെ പേരില്‍ ഉത്തരാഖണ്ഡിലെ ദെറാഡൂണിൽ രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചാണ് കൈമാറ്റങ്ങള്‍ നടന്നത്. അഞ്ജലി ശ്രീവാസ്തവ ഉള്‍പ്പെടെ ഭൂമി ലഭിച്ച ആളുകള്‍ അവിടെ എത്തിയിരുന്നതായാണ് വിവരം. കേസില്‍ ആരോപണവിധേയനായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍  ഒ.എന്‍.ജി.സി.യില്‍ സെക്യൂരിറ്റി ആന്‍ഡ് വിജിലന്‍സ് ചുമതലയില്‍  ദെഹ്‌റാദൂണില്‍ ജോലിചെയ്തിരുന്ന കാലത്താണ് പവര്‍ ഓഫ് അറ്റോര്‍ണി അവിടെ രജിസ്റ്റര്‍ ചെയ്തത്.കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുളള രേഖകള്‍ പ്രകാരം 2004 ജൂലൈ ഒന്നിനാണ്  412/2004 എന്നപേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി രജിസ്റ്റര്‍ ചെയ്തത്.  അവിടത്തെ സബ് റജിസ്ട്രാര്‍ ഓഫീസിലെ നാലാം നമ്പര്‍ബുക്കില്‍  631മുതല്‍ 636വരെ പേജുകളില്‍ ഈ വിവരങ്ങള്‍ ഉണ്ട്. നങ്കുനേരി സബ് റജിസ്ട്രാര്‍ ഓഫീസില്‍ റജിസ്റ്റര്‍ചെയ്ത 1868/2004 ആധാരം പ്രകാരം 5.25 ഏക്കര്‍ ഭൂമി 2004 ജൂലൈ 23ന് അഞ്ജലി ശ്രീവാസ്തവയുടെ പേരില്‍ വാങ്ങി. ചാരക്കേസില്‍ ആരോപണ വിധേയനാവുകയും കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലാകുകകയും  ചെയ്ത മുന്‍ ഡി ജി പി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യയാണ് അഞ്ജലി. 196/2008  രേഖപ്രകാരം അഞ്ജലി ശ്രീവാസ്തവയുടെ  ഭൂമി പവര്‍ ഓഫ് അറ്റോര്‍ണി പ്രകാരം നമ്പി നാരായണന്‍ വിറ്റിട്ടുണ്ട്. 1994 ഡിസംബറില്‍ ചാരക്കേസ്  സി.ബി.ഐ.യ്ക്ക് കൈമാറിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി. ഹരിവത്സന്റെ സഹോദരീ ഭര്‍ത്താവിനും മൂത്ത സഹോദരിയ്ക്കുമായി 22.9 ഏക്കര്‍ കൈമാറി.

2008 ജനവരി 18ന് 198/2008 ആധാരം പ്രകാരം നങ്കുനേരിയില്‍ 9.27 ഏക്കര്‍ ഭൂമി ബ്രഹ്മനായകം എന്നു പേരുള്ളയാള്‍ വിറ്റതില്‍ ഹരിവത്സൻ്റെ സഹോദരി ശ്യാമളാദേവിയുടെ ഭൂമിയുണ്ടെന്ന് രേഖകള്‍ തെളിയിക്കുന്നു. നമ്പി നാരായണൻ്റെ സഹോദരിയുടെ  മകനാണ് ബ്രഹ്മനായകം. നമ്പി നാരായണനും മകന്‍ ശങ്കരകുമാറും ഇടപെട്ട ഭൂമി ഇടപാടുകളുടെ വിശദവിവരം എസ്.വിജയന്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് 2004-ല്‍ ശങ്കരകുമാര്‍ വാങ്ങുകയും 2008-ല്‍ നമ്പി നാരായണന്‍ വില്‍ക്കുകയുമാണ് ചെയ്തതെന്ന് എസ്.വിജയന്‍ പറയുന്നു. 1994-ല്‍ ചാരക്കേസ് സി.ബി.ഐമയ്ക്ക് കൈമാറിയപ്പോള്‍ നമ്പി നാരായണനും. ശശികുമാറിനുമെതിരേ അനധികൃത സ്വത്ത് സമ്പാദിച്ചതിന് അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുത്തയാളാണ് ഡിവൈ.എസ്.പി. ഹരിവത്സന്‍ എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കര്‍, കേന്ദ്ര പെന്‍ഷന്‍ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥന്റെ ബന്ധുവിന് ഒരേക്കര്‍, പൊതു ഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കര്‍, സി .ബി.ഐ. ഡി.ഐ.ജി.യായിരുന്ന നെയ്യാറ്റില്‍കര സ്വദേശി പി.എം.നായരുടെ ബിനാമി എന്ന് പറയപ്പെടുന്നയാള്‍ക്ക് 18.88 ഏക്കര്‍ എന്നിങ്ങനെ കൈമാറിയത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഒ.എന്‍. ജി.സി.യില്‍ ചീഫ് മാനേജരായിരുന്ന ന്യൂഡല്‍ഹി വസന്ത്കുഞ്ജിലെ ശശിധരന്‍ നായരുടെ പേരിലാണ് 1874/2004 ആധാരപ്രകാരമുള്ള ഭൂമി നല്‍കിയത്. ഇദ്ദേഹം പി.എം.നായരുടെ ബിനാമിയാണെന്ന് വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ രേഖയില്‍ ആരോപിക്കുന്നു.

1994 ഒക്ടോബര്‍ 20-ന് മറിയം റഷീദ അറസ്റ്റിലായതിൻ്റെ പത്താമത്തെ ദിവസം നമ്പി നാരായണന്‍ ഐ എസ് ആര്‍ ഒയില്‍നിന്ന് സ്വയം വിരമിക്കാന്‍ നല്‍കിയ അപേക്ഷയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വി ആര്‍ എസിന് മൂന്നു മാസം മുമ്പ് അപേക്ഷനല്‍കണമെന്നാണ് ഐ.എസ്.ആര്‍.ഒ.യിലെ നിയമമെങ്കിലും തൻ്റെ കാര്യത്തില്‍ 10 ദിവസം കൊണ്ട്  വി ആര്‍ എസ് തരണമെന്ന് അപേക്ഷയില്‍ നമ്പി നാരായണന്‍ എഴുതിയിട്ടുണ്ട്. ഇത്ര തിരക്കിട്ട് വി.ആര്‍.എസ്.എടുക്കാന്‍ ശ്രമിച്ചത്  രാജ്യം വിടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് സംശയിക്കണമെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സിബി മാത്യൂസ്  പറഞ്ഞിട്ടുണ്ട്.

നമ്പി നാരായണൻ്റെ  തിരുവനന്തപുരം പെരുന്താന്നിയിലെ സംഗീത എന്ന വീട്ടില്‍  വന്‍ ബിസിനസുകാരനും  കോണ്‍ട്രാക്ടറുമായ കുര്യന്‍ കളത്തിലിൻ്റെ  പേരിലുള്ള ഫോണാണ് ഉപയോഗിച്ചിരുന്നതെന്ന് സിബി മാത്യൂസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. 451900 എന്നതായിരുന്നു ഫോണ്‍നമ്പര്‍. 1994 ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ ഫോണിന്റെ രണ്ടുമാസത്തെ ബില്ല് 44,498 രൂപയാണ്. ആ ബില്ലും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ. നല്‍കിയ ഫോണും ആ വീട്ടില്‍ ഉണ്ടായിരുന്നു. ചിക്കാഗോ, സാള്‍ട്ട്‌ലേക് സിറ്റി, റഷ്യ, ടൊറാന്റോ, ഓസേ്ട്രലിയ, കസാഖിസ്ഥാന്‍  ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുര്യന്‍ കളത്തില്‍ നല്‍കിയ ഫോണില്‍ നിന്ന് വിളിച്ചതിൻ്റെ തെളിവുമുണ്ട്. 1982 മുതല്‍ നമ്പി നാരായണനും ശശി കുമാറും ഐ.ബി.യുടെ നിരീക്ഷണത്തിലായിരുന്നെന്നും ഇതിനെ സംബന്ധിക്കുന്ന രേഖകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും സിബി മാത്യൂസ് കോടതിയെ അറിയിച്ചു.  

ചാരക്കേസില്‍ നമ്പിനാരായണനെതിരേ ഗൂഢാലോചന നടന്നുവെന്ന കേസില്‍ ജെയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

New documents are out, adding to the mystery of the ISRO spy case that has rocked the country itself. Documents have emerged of former ISRO scientist Nambi Narayanan, who was accused in the case, allegedly handed over several acres of land to cbi officials who investigated the spy case. It is alleged that Nambi Narayanan, who received Rs 1 crore 91 lakh from the public exchequer following the court's verdict on illegal charges in the case, handed over the land in the name of himself and his son Shankarakumar to cbidig Rajendranath Kaul, who investigated the espionage case. Rajendranath Kaul was the chief of chennai-based South when the CBI investigated the spy case in 1995.

No comments

Powered by Blogger.