മമതാ ബാനർജി ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയെ കണ്ടു. ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം ആദ്യ കൂടിക്കാഴ്ച
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് മമത മോദിയെ കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് ഇരുവരും ചർച്ച നടത്തുന്നത്. പെഗസസ് വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിനു ലഭിക്കാനുള്ള ആനുകൂല്യങ്ങളെക്കുറിച്ചും വാക്സീൻ വിതരണത്തെപ്പറ്റിയും ഇരുവരും ചർച്ച ചെയ്തെന്നാണു വിവരം.
മേയിൽ യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ബംഗാളിലെത്തിയ പ്രധാനമന്ത്രിയെ കാണാൻ മമത കൂട്ടാക്കാതിരുന്നതു വലിയ ചർച്ചയായിരുന്നു. റിപ്പോർട്ട് സമർപ്പിച്ച ശേഷം മമതാ ബാനർജി യോഗത്തിനെത്താതെ മടങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്രം ന്യൂഡൽഹിയിേലക്കു തിരികെ വിളിച്ചു. മേയ് 31 ന് സർവീസിൽനിന്നു വിരമിച്ച അദ്ദേഹം ഇപ്പോൾ മമതയുടെ പ്രത്യേക ഉപദേഷ്ടാവാണ്.
ചൊവ്വാഴ്ച കോൺഗ്രസ് നേതാവ് കമൽനാഥുമായും മമതാ ബാനർജി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും മമത ചർച്ച നടത്തിയേക്കും. മമത ദേശീയ രാഷ്ട്രീയത്തിലേക്കു ശ്രദ്ധയൂന്നുകയാണെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് ഡൽഹിയിലെ നിർണായക കൂടിക്കാഴ്ചകൾ.
West Bengal Chief Minister Mamata Banerjee arrived in Delhi and met Prime Minister Narendra Modi. Mamata met Modi at the Prime Minister's residence on Tuesday. The two are holding talks for the first time since the assembly elections. Mamata asked the Prime Minister to hold an all-party meeting on the Pegasus issue. The two reportedly discussed the benefits and distribution of vaccines to the state.West Bengal CM @MamataOfficial called on PM @narendramodi. pic.twitter.com/KY8vEYmPwp
— PMO India (@PMOIndia) July 27, 2021
No comments