Header Ads

Header ADS

ഡാനിഷ് സിദ്ദീഖിയുടെ മരണത്തിൽ ഖേദമുണ്ട്, കൊല്ലപ്പെട്ടതെന്ന് എങ്ങനെയാണെന്ന് അറിയില്ല - താലിബാൻ

ലോക പ്രശസ്ത  ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് താലിബാൻ. താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ടഹാറിലുണ്ടായ വെടിവയ്പ്പിലാണ് പുലിറ്റ്സർ പുരസ്കാര ജേതാവ് കൂടിയായ, റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫർ സിദ്ദീഖി കൊല്ലപ്പെടുന്നത്.

‘ആരുടെ വെടിവയ്പിലാണ് സിദ്ദീഖി കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. എങ്ങനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും അറിയില്ല. യുദ്ധമുഖത്തേക്കു പ്രവേശിക്കുന്ന എതു മാധ്യമപ്രവർത്തകനും ഞങ്ങളെ വിവരം അറിയിക്കണം. അവരുടെ സുരക്ഷ ഞങ്ങൾ കണക്കിലെടുക്കും. സിദ്ദീഖിയുടെ മരണത്തിൽ ഞങ്ങള്‍ക്കും ഖേദമുണ്ട്’ – താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് ദേശീയ മാധ്യമത്തോടു പറഞ്ഞു.

കഴിഞ്ഞദിവസമാണ് കാണ്ടഹാർ താവളത്തിൽനിന്നുള്ള അഫ്ഗാൻ സേനയ്ക് ഒപ്പം സംഘർഷം റിപ്പോർട്ട് ചെയ്യാനായി ഡാനിഷ് സിദ്ദീഖി യുദ്ധമുഖത്തേക്കു പോയത്. താലിബാൻ ബുധനാഴ്ച പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാൻ അഫ്ഗാൻ സേന മുന്നേറുമ്പോൾ രാവിലെ സിദ്ദീഖിയുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് വൈദ്യസഹായം നൽകി. തുടർന്ന് മാർക്കറ്റിലെ വ്യാപാരികളുമായി സംസാരിച്ചു നിൽക്കുമ്പോഴാണു താലിബാൻ ആക്രമണമുണ്ടായതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

The Taliban said it did not know how world famous Indian photo journalist Danish Siddiqui was killed. Siddiqui, the chief photographer of the Reuters news agency, who is also a Pulitzer Prize winner, was killed in a shootout between Taliban and Afghan forces in Kandahar.

'We don't know whose shooting Siddiqui was killed. It is not known how he was killed. Any journalist entering the front should inform us. We will take their safety into account. We are also sorry for Siddiqui's death' – Taliban spokesman Sabiullah Mujahid told the national media.

ഡാനിഷ് സിദ്ദീഖി അടക്കം നാല് റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകർക്ക് പുലിറ്റ്സർ പുരസ്കാരം

No comments

Powered by Blogger.