ടോക്യോ ഒളിമ്പിക്സ് - സിന്ധു നോക്കൗട്ട് റൗണ്ടില്‍
നിലവിലെ വെള്ളി മെഡല്‍ ജേതാവും ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ പി വി സിന്ധു വനിതാ സിംഗിള്‍സ് ബാഡ്മിന്റണിൻ്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ടൂര്‍ണമെൻ്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിൻ്റെ നാന്‍ യി ചെയൂങ്ങിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിൻ്റെ വിജയം. സ്‌കോര്‍: 21-9, 21-16
.@Pvsindhu1 announces her arrival in the knock-out stage with her trademark smash, followed by a humble Namaste! 🙏🏸#Olympics | #StrongerTogether | #Tokyo2020 | #BestOfTokyo pic.twitter.com/BVMUSWtRtc
— #Tokyo2020 for India (@Tokyo2020hi) July 28, 2021
ഈ വിജയത്തോടെ ജെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് എത്തുന്നത്. ചെയൂങ് മത്സരത്തില്‍ ഇന്ത്യന്‍ താരത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. ആദ്യ സെറ്റ് അനായാസം നേടിയ സിന്ധു രണ്ടാം സെറ്റിലാണ് ചെറുതായെങ്കിലും പരീക്ഷണം നേരിട്ടത്. മത്സരം 35 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്.
No comments