കുതിരാൻ തുരങ്കം തുറന്നു. കോയമ്പത്തൂർ– കൊച്ചി പാതയിൽ കുതിപ്പ്
കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കം തുറന്നു. തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകിയത്. ഇരട്ട തുരങ്കത്തിലെ, എറണാകുളം ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണു തുറന്നത്. ഔദ്യോഗിക ഉദ്ഘാടന ചടങ്ങടക്കമുള്ള പരിപാടികൾ ഒഴിവാക്കി, ഗതാഗതയോഗ്യമായ തുരങ്കത്തിലൂടെ വൈകിട്ട് അഞ്ചു മുതൽ വാഹനങ്ങൾ കടത്തിവിട്ടു. ഇതോടെ കോയമ്പത്തൂർ– കൊച്ചി പാതയിലെ യാത്രാസമയം ഗണ്യമായി കുറയും.
തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും കാണിച്ചു കഴിഞ്ഞദിവസം ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ റീജനല്‍ ഓഫീസര്‍ക്കു കത്തുനല്‍കിയിരുന്നു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്കു ശേഷം കേന്ദ്രസർക്കാരിൽനിന്നും അനുമതി കിട്ടിയതോടെയാണു കുതിരാൻ തുറക്കുന്നത്. കുതിരാൻ ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുറക്കുമെന്നായിരുന്നു നേരത്തേ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നിർമാണം കഴിഞ്ഞതായി കരാർ കമ്പനിയും വ്യക്തമാക്കിയിരുന്നു.
തുരങ്കം സന്ദർശിച്ച ദേശീയപാത ഉദ്യോഗസ്ഥർ റിപ്പോർട്ട് റീജനൽ ഓഫിസിന് കൈമാറി. ഈ റിപ്പോർട്ട് പരിഗണിച്ച് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു. ഈ അനുമതി അടുത്തയാഴ്ച കിട്ടുമെന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ശനിയാഴ്ച അനുമതി ലഭിക്കുകയായിരുന്നു. രണ്ട് തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയാക്കിയ ശേഷമായിരിക്കും ഔദ്യോഗിക ഉദ്ഘാടനമെന്നാണു റിപ്പോർട്ട്.
കനത്ത മഴയിൽ തുരങ്കമുഖത്തു മണ്ണിടിച്ചിലുണ്ടായേക്കാം എന്ന ആശങ്കയുണ്ട്. തുരങ്കത്തിനുള്ളിൽ 570 മീറ്റർ നീളത്തിൽ ഉരുക്കു പാളികൾ കമാനാകൃതിയിൽ ഘടിപ്പിച്ച് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്നും മലയിൽനിന്നുള്ള വെള്ളത്തിന്റെ ചോർച്ച അവസാനിപ്പിക്കാൻ ശാശ്വത പരിഹാരം കാണണമെന്നും ദേശീയപാത അതോറിറ്റി നിർദേശിച്ചിരുന്നു. മുകൾഭാഗത്ത് ഇതുവരെ പൂർണമായി കോൺക്രീറ്റിങ് നടത്തിയിട്ടില്ല. രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കിയശേഷം ഗതാഗതം അതിലേക്കു മാറ്റുകയും ആ സമയത്ത് ഒന്നാം തുരങ്കത്തിലെ പണികൾ പൂർത്തീകരിക്കുകയും ചെയ്യാമെന്ന ധാരണയാണ് ഇപ്പോഴുള്ളത്.
At the end of the long wait, the Kuthiran tunnel opened. The National Highway Authority was directed by Nitin Gadkari to open part of the tunnel. The left tunnel in the double tunnel to Ernakulam side was opened. The vehicles were transported from 5 pm through a transportable tunnel, avoiding events with an official opening ceremony. With this, the travel time on Coimbatore-Kochi route will be significantly reduced.
No comments