Header Ads

Header ADS

ടോക്കിയോ ഒളിംപിക്‌സ് - ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ ഗംഭീര പ്രകടനവുമായി ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്ന താരം ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്.ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ മെഡൽ  ജേതാവാണ് നീരജ്.

ഒളിമ്പിക്സ് മെഡൽ നില



 

No comments

Powered by Blogger.