ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതി അനുമതി ഇല്ലാതെ പിൻവലിക്കരുത് - സുപ്രീം കോടതി
എംപിമാർക്കും, എംഎൽഎ മാർക്കും എതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതികളുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ആണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശചിച്ചു.
എംപി മാരും എം എൽഎ മാരും പ്രതികളായ ക്രിമിനൽ കേസുകളുടെ വിചാരണ വേഗത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമിക്കസ് ക്യുറി വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പൊതു താത്പര്യം കൂടി കണക്കിലെടുത്ത് മാത്രമേ പിൻവലിക്കാവു എന്ന നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി ഉത്തരവിന്റെ നിർദേശങ്ങളും അമിക്കസ് ക്യുറി ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സർക്കാരുകൾ ക്രിമിനൽ നടപടി ചട്ടം 321 പ്രകാരം കേസ്സുകൾ വ്യാപകമായി പിൻവലിക്കുന്നതായും അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു. ഇതേതുടർന്ന് ആണ് ഹൈക്കോടതികളുടെ അനുമതി ഇല്ലാതെ ജനപ്രതിനിധികൾക്ക് എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുത് എന്ന് സുപ്രീം കോടതി നിർദേശിച്ചത്. മുസഫർനഗർ കലാപത്തിൽ എം എൽ എമാരായ സംഗീത് സോം, സുരേഷ് റാണ, കപിൽ ദേവ്, ബി ജെ പി നേതാവ് സാദ് വി പ്രാചി എന്നിവർക്ക് എതിരായ കേസുകളാണ് കഴിഞ്ഞ വർഷം ക്രിമിനൽ നടപടി ചട്ടത്തിലെ 321 വകുപ്പ് പ്രകാരം ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചത്.
കോവിഡ് വ്യാപനം കാരണം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജനപ്രതിനിധികൾ പ്രതികളായ കേസുകളുടെ വിചാരണ മന്ദഗതിയിലാണ് പുരോഗമിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. കേസുകൾ വാദം കേൾക്കുന്ന ജഡ്ജിമാർ വിരമിക്കുകയോ, മരിക്കുകയോ ചെയ്താൽ അല്ലാതെ കോടതി മാറ്റരുത് എന്നും സുപ്രീം കോടതി നിർദേശിച്ചു.
The Supreme Court directed that, the criminal cases against MPs and MLAs should not be withdrawn without the approval of high courts. The Supreme Court issued the new order on the basis of its verdict in the Kerala assembly ruckus case. A bench of Chief Justice N V Ramana also directed that, the judges hearing criminal cases involving representatives of the people should not be transferred until a new order is passed by SC.
The Apex Court passed the order accepting the recommendation of Amicus Curiae Vijay Hansaria in the petition on speeding up the trial of criminal cases in which MPs and MLAs are accused. The amicus curiae bench also took note of the directions of the Supreme Court order in the assembly handiwork case that cases involving representatives of the people can be withdrawn only in the public interest.
The amicus curiae court was also informed that the governments of Karnataka, Uttar Pradesh, Uttarakhand and Maharashtra were widely withdrawing cases under The Criminal Procedure Code 321. It was following this that the Supreme Court directed that criminal cases against representatives of the people should not be withdrawn without the approval of the High Courts. The Uttar Pradesh government last year withdrew cases against MLAs Sangeet Som, Suresh Rana, Kapil Dev and BJP leader Sadv Prachi under section 321 of the Criminal Procedure Code in the Muzaffarnagar riots.
No comments