Header Ads

Header ADS

മുഖ്യമന്ത്രിമാരിൽ സ്റ്റാലിൻ ഒന്നാമത്, പിണറായി രണ്ടാമത്, യോഗി ഏഴാമത്

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആര്? ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒന്നാമത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമതെത്തി. രണ്ടാമത് ഒഡിഷ മുഖ്യമന്ത്രി നവീൻ പ്ടനായിക്കാണ്. സർവേയിൽ 42 ശതമാനം വോട്ടാണ് സ്റ്റാലിൻ നേടിയത്. പട്നായികിന് 38 ശതമാനം വോട്ടുകിട്ടിയപ്പോൾ പിണറായി വിജയന് 35 ശതമാനം വോട്ടുകിട്ടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് 29 ശതമാനം വോട്ടാണ് നേടാനായത്. അദ്ദേഹം ഏഴാം സ്ഥാനത്താണ്.ഉദ്ധവ് താക്കറെ നാലാമതും മമത ബാനർജി അഞ്ചാമതുമാണ്. ഇതിൽ ആർക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ടുനേടാൻ ആയില്ല എന്നതും ശ്രദ്ധേയം.അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ നടത്തിയത്. സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ത്യാ ടുഡേ മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

No comments

Powered by Blogger.