അഫ്ഗാൻ - സഹായം നിർത്തി ലോകബാങ്ക്, താലിബാനുമായി കൈകോർത്ത് ചൈന
താലിബാൻ അധികാരം പിടിച്ച സാഹചര്യത്തിൽ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ക്കു പിന്നാലെ ലോകബാങ്കും അഫ്ഗാനുള്ള ധനസഹായം നിർത്തിവച്ചു. താലിബാൻ്റെ തിരിച്ചുവരവിനുശേഷം അഫ്ഗാനിൽ ഒരു കോടി കുട്ടികൾ പരിതാപകരമായ അവസ്ഥയിലാണെന്ന് യുഎൻ ഏജൻസിയായ യുനിസെഫ് അറിയിച്ചു. 10 ലക്ഷത്തോളം കുട്ടികൾ പോഷകാഹാരമില്ലാതെ രോഗികളായേക്കുമെന്നും യൂണിസെഫ് പറയുന്നു.
അഫ്ഗാനിലെ 3.8 കോടി ജനങ്ങളിൽ 1.4 കോടി പേർ പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെതന്നെ വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്‌ലി പറഞ്ഞു. ഭക്ഷ്യസഹായം എത്തിക്കാനായി 20 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതി തുടങ്ങി. ഈ മാസം 31നു ശേഷം ഒഴിപ്പിക്കൽ അനുവദിക്കില്ലെന്ന താലിബാൻ അറിയിപ്പിനു പിന്നാലെ യുഎസ് ചൊവ്വാഴ്ച മാത്രം 19,000 പേരെ അഫ്ഗാനിൽനിന്നു പുറത്തെത്തിച്ചു. ഓഗസ്റ്റ് 14 മുതൽ ഇതുവരെ ആകെ 82,300 പേരെ ഒഴിപ്പിച്ചു. നടപടി എത്രയും വേഗം പൂർത്തീകരിക്കാനാണു ശ്രമമെന്നും അതു നീണ്ടാൽ ഭീഷണി ഏറുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രാജ്യം വിടാനായി ഇനിയും പതിനായിരത്തിലധികം പേർ കാബൂൾ വിമാനത്താവളത്തിലുണ്ട്.
ഇതേസമയം, അഫ്ഗാനിസ്ഥാനിലേക്കുള്ള അംബാസഡർ താലിബാനുമായി ചർച്ച നടത്തിയെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂളിൽ ചൈനീസ് അംബാസഡർ വാങ് യുവും താലിബാൻ രാഷ്ട്രീയ വിഭാഗം ഉപനേതാവ് അബ്ദുൽ സലാം ഹനാഫിയുമാണു ചർച്ച നടന്നത്. ചൈനയും പാക്കിസ്ഥാനും റഷ്യയും മാത്രമാണ് കാബൂളിൽ നിലവിൽ എംബസി പ്രവർത്തനങ്ങൾ തുടരുന്നത്. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും ഇന്നലെ അഫ്ഗാൻ സംഭവവികാസങ്ങൾ ഫോണിൽ ചർച്ച ചെയ്തു. താലിബാൻ നേതൃത്വത്തിൽ രൂപീകരിക്കുന്ന സർക്കാരിൽ മന്ത്രി പദവികളിലേക്ക് മുതിർന്ന നേതാക്കളെ നിശ്ചയിച്ചതായി റിപ്പോർട്ടുകളുണ്ട്.
The World Bank also suspended afghan funding after the International Monetary Fund (IMF) in the event of the Taliban taking power. UN agency UNICEF said 10 million children in Afghanistan were in a distressing condition after the Taliban's return. UNICEF also says that 10 lakh children may become malnourished.
David Beasley, head of the United Nations' world food program, said 1.4 crore of Afghanistan's 3.8 crore people would starve. A plan to raise $2billion to deliver food aid has begun. On Tuesday alone, the US brought 19,000 people out of Afghanistan following the Taliban announcement that evacuations would not be allowed after 31 this month. A total of 82,300 people have been evacuated since August 14 so far. US President Joe Biden said the effort was to complete the action as soon as possible and if it went on, it would threaten. More than 10,000 people are still at Kabul airport to leave the country.
No comments