Header Ads

Header ADS

വിമാനങ്ങളുടെ ചിറകരിഞ്ഞു, സൈനിക വാഹനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി യു.എസ് മടക്കം

അഫ്ഗാന്‍ സൈന്യത്തിനായി അമേരിക്ക കൊണ്ടുവന്ന വിമാനങ്ങളും വാഹനങ്ങളും മറ്റും തിരികെ പോകുന്നതിന് മുൻപ് അമേരിക്കൻ സൈന്യം  പ്രവര്‍ത്തനരഹിതമാക്കി. അഫ്ഗാനിസ്താനില്‍നിന്ന്‌ അമേരിക്കന്‍ സേന പൂര്‍ണമായും പിന്മാറിയ സാഹചര്യത്തിലാണിത്. രാജ്യം വിടുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ വിമാനങ്ങളും ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയ വാഹനങ്ങളും സൈന്യം പ്രവര്‍ത്തനരഹിതമാക്കി.

ഇത്തരം വാഹനങ്ങള്‍, സംവിധാനങ്ങള്‍  എന്നിവ നശിപ്പിക്കുന്നത് ഏറെ സമയം ആവശ്യമായതും വെല്ലുവിളി നിറഞ്ഞതുമായ പ്രവര്‍ത്തനവുമാണ്, അതിനാലാണ് അവ പ്രവര്‍ത്തനരഹിതമാക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിച്ച  73 വിമാനങ്ങള്‍ സൈനികരഹിതമാക്കിയതായി സെന്‍ട്രല്‍ കമാന്‍ഡ്‌ തലവന്‍ ജനറല്‍  കെനത്ത് മക്കെന്‍സി അറിയിച്ചു. ' ആ വിമാനങ്ങള്‍ ഇനി പറക്കില്ല......അത് ഒരിക്കലും ഒരാളെ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.' അദ്ദേഹം പറഞ്ഞു.

യു.എസ്. സൈന്യം പ്രവര്‍ത്തനരഹിതമാക്കിയതില്‍ എം.ആര്‍.എ.പി. ആയുധവാഹനങ്ങള്‍, ഹംവീസ്, സി.റാം സിസ്റ്റം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ സി.റാം വിമാനത്താവളങ്ങളെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്ന് തടയാന്‍ ശേഷിയുള്ളതാണ്. ഈ സംവിധാനമാണ് ഐ.എസിന്റെ റോക്കറ്റ് ആക്രമണത്തെ തടുത്തതും.

 

No comments

Powered by Blogger.