Header Ads

Header ADS

സുരക്ഷാ പ്രശ്നം - ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ലിത്വാനിയ

ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ സർക്കാർ. സുരക്ഷാ വീഴ്കള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനികളുടെ 5ജി ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ലിത്വാനിയ മുന്നറിയിപ്പ് നല്‍കുന്നത്. ലിത്വാനിയ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ചൈനീസ് മൊബൈൽ ഫോൺ നിര്‍മാതാക്കളുടെ 5ജി ഫോണുകള്‍ പരിശോധിച്ചിരുന്നു. ഒരു ഫോണിന് ബില്‍റ്റ്‌ ഇന്‍ സെന്‍സര്‍ഷിപ്പ് ഉള്ളതായും മറ്റൊന്നിന് സുരക്ഷാ പ്രശ്‌നങ്ങളുള്ളതായും കണ്ടെത്തി. ഇതേത്തുടർന്നാണ് ഉപഭോക്താക്കള്‍ അവരുടെ ചൈനീസ് ഫോണുകള്‍ കഴിയുന്നത്രയും വേഗത്തില്‍ ഉപേക്ഷിക്കുകയും ചൈനീസ് കമ്പനികളുടെ പുതിയ ഫോണുകൾ വാങ്ങാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്യണമെന്ന് ലിത്വാനിയന്‍ പ്രതിരോധ മന്ത്രാലയം ഉപമന്ത്രി മര്‍ഗിരിസ് അബുകെവികിയസ് ആവശ്യപ്പെട്ടത്.

അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ആശയവിനിമയം സുരക്ഷിതമാണെന്നും സെന്‍സര്‍ ചെയ്യുന്നില്ലെന്നും കമ്പനികള്‍ അറിയിച്ചു. “Free Tibet”, 'Long live Taiwan independence'  'democracy movement തുടങ്ങി 450 ഓളം വാക്കുകള്‍ ഫോണിലെ സംവിധാനം സെന്‍സര്‍ ചെയ്യുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. 

No comments

Powered by Blogger.