പാക്കിസ്ഥാൻ അഗ്നിശമന സേനാനിയുടെ വേഷംകെട്ടിയ കൊള്ളിവയ്പുകാരൻ - ഇന്ത്യ
ഐക്യരാഷ്ട്ര സംഘടനയിൽ കശ്മീർ വിഷയം ചർച്ചയാക്കാനുള്ള പാക്കിസ്ഥാൻ്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ വാക്കുകളിൽ തിരിച്ചടിച്ചു. ഉസാമ ബിൻ ലാദൻ അടക്കം കൊടും ഭീകരർക്കു താവളമൊരുക്കിയ പാക്കിസ്ഥാൻ, അഗ്നിശമന സേനാനിയുടെ വേഷംകെട്ടിയ കൊള്ളിവയ്പുകാരനാണെന്ന് ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ കുറ്റപ്പെടുത്തി. പൊതുസഭയിൽ നടത്തിയ വിഡിയോ പ്രസംഗത്തിലാണു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം കുത്തിപ്പൊക്കി ഇന്ത്യയെ കടന്നാക്രമിച്ചത്.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പൂർണമായും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കശ്മീർ. പാക്കിസ്ഥാൻ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണം. അസത്യം പ്രചരിപ്പിച്ച് ഇന്ത്യയുടെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള പാക്ക് ശ്രമം അപലപനീയമാണ്.– ഇമ്രാനു മറുപടിയായി സ്നേഹ പറഞ്ഞു.
‘അസത്യപ്രചാരണത്തിന് യുഎൻ വേദികളെ പാക്കിസ്ഥാൻ നേതാവ് ദുരുപയോഗം ചെയ്യുന്നത് ഇതാദ്യമല്ല. 9/11 ഭീകരാക്രമണത്തിന്റെ 20–ാം വാർഷികത്തിൽ രാജ്യാന്തര സമൂഹം മറക്കാത്ത ഒരു കാര്യമുണ്ട്. ആക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദന് താവളമൊരുക്കിയ രാജ്യമാണു പാക്കിസ്ഥാൻ. ഇന്നും പാക്ക് നേതൃത്വം ആ കൊടുംഭീകരനെ രക്തസാക്ഷി എന്നാണു വാഴ്ത്തുന്നത്’– അവർ ചൂണ്ടിക്കാട്ടി.
യുഎൻ പൊതുസഭയിൽ പാക്കിസ്ഥാന്റെ ഇന്ത്യാവിരുദ്ധ നീക്കത്തെ ശക്തമായി ചെറുത്തതിലൂടെ യുവ നയതന്ത്രജ്ഞ സ്നേഹ ദുബെ ലോകമെങ്ങും ഇന്ത്യക്കാരുടെ കയ്യടി നേടി. യുഎന്നിലെ ഇന്ത്യൻ സംഘത്തിലെ ഫസ്റ്റ് സെക്രട്ടറിയായ സ്നേഹ ഗോവ സ്വദേശിയാണ്.
India retaliated in strong terms against Pakistan’s move to
discuss the Kashmir issue in the United Nations. Indian representative Sneha Dubey
accused Pakistan of being a dacoit disguised as a fireman who had provided a
base for terrorists buried in Osama Bin Laden. Pak prime minister Imran Khan
attacked India by stoking the Kashmir issue in a video speech to the general
assembly.
Kashmir is an internal matter for India. Kashmir is always an integral part of India. Pakistan must evacuate the occupied territories. Pak's attempt to tarnish India’s image by spreading falsehood is unacceptable. – Sneha said in response to Imran. 'This is not the first time that the Pakistani leader has misused un platforms for false propaganda. On the 20th anniversary of the 9/11 terror attacks, there is something that the international community will not forget. Pakistan is the country that provided the base for Osama Bin Laden, the mastermind of the attack. Even today, the Pak leadership praises the terrible man as a martyr'— she pointed out.
Young diplomat Sneha Dubey won the applause of Indians all over the world by strongly resisting Pakistan’s anti-India movement in the un general assembly. Sneha, the first secretary of the Indian team at the un, hails from goa.
No comments