സർക്കാർ സംവിധാനം ശരിയായ തീരുമാനം എടുക്കാൻ പ്രാർത്ഥിക്കാം. മുല്ലപ്പെരിയാറിൽ പൃഥിരാജ്
മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നതിനിടെയാണ് പൃഥിരാജിൻ്റെ ഫേസ്ബുക്കിലെയും ട്വിറ്ററിലെയും കുറിപ്പ്. 125 വർഷം പഴക്കം ചെന്ന അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തെ വിമർശിച്ച് െകാണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
‘വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും അല്ലെങ്കിൽ എന്തുതന്നെ ആയിരുന്നാലും, ഈ 125 വർഷം പഴക്കമുള്ള അണക്കെട്ട് ഘടനപരമായി പ്രവർത്തനക്ഷമമാണെന്ന് പറയുന്നതിന് ഒരു കാരണമോ ഒഴിവ്കഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ടുന്ന സമയമാണിത്. നമുക്ക് സർക്കാർ സംവിധാനത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സർക്കാർ സംവിധാനം ശരിയായ തീരുമാനം എടുക്കാൻ നമുക്ക് പ്രാർത്ഥിക്കാം! 🙏.’ എന്ന് ക്യാംപെയിന് പിന്തുണ നൽകി പൃഥ്വി കുറിച്ചു. പൃഥിരാജിൻ്റെ കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
1895ൽ ബ്രിട്ടിഷുകാർ മുല്ലപെരിയാർ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിൻ്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം മൂലം ഇത് നീണ്ട് പോവുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളും ബലക്ഷയവും : യുഎൻ റിപ്പോർട്ട് പുറത്ത്
ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്നാടിൻ്റെ ആവശ്യം. ജലനിരപ്പ് ഉയർത്താനായി ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ കേരളം തടസ്സം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിർദേശം.
No comments