Header Ads

Header ADS

റഫാല്‍ - ദസ്സോ ഏവിയേഷൻ 64 കോടി കമ്മിഷന്‍ നല്‍കി, ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷിച്ചില്ല

ഇന്ത്യക്ക് 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വില്‍ക്കാനുള്ള കരാര്‍ ഉറപ്പിക്കാനായി ഫ്രഞ്ച് കമ്പനി ദസ്സോ ഏവിയേഷൻ  ഇടനിലക്കാരന് 7.5 മില്യണ്‍ യൂറോ (ഏകദേശം 64 കോടി രൂപ) കൈക്കൂലി നല്‍കിയെന്നും ഇതിന്        രേരേഖകളുണ്ടായിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അതേക്കുറിച്ച് അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും  ഫ്രഞ്ച് വാർത്താ പോർട്ടലായ  മീഡിയപാര്‍ട്ട് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. 59,000 കോടി രൂപയുടെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഫ്രഞ്ച് പോര്‍ട്ടല്‍ പുറത്തുവിട്ടത്.

സുശേന്‍ ഗുപ്ത എന്ന ഇടനിലക്കാരന് രഹസ്യമായി കമ്മിഷന്‍ നല്‍കാന്‍  ദസ്സോ ഏവിയേഷൻ തയാറാക്കിയ വ്യാജ ഇന്‍വോയിസുകളുടെ പകര്‍പ്പും പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചു. ഈ രേഖകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സുശേന്‍ ഗുപ്തയ്ക്ക് കമ്പനി കമ്മിഷന്‍ നല്‍കിയെന്നതിന്റെ തെളിവ് 2018 ഒക്‌ടോബര്‍ മുതല്‍ തന്നെ സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിരുന്നുവെന്നും പോര്‍ട്ടല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


റഫാൽ ഇടപാട് - മോദിക്ക് തിരിച്ചടി, ഇടപാട് അന്വേഷിക്കാൻ ഫ്രഞ്ച് സർക്കാർ 

മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത ഗുപ്തയുടെ ഷെല്‍ കമ്പനിയായ ഇൻ്റര്‍സ്‌റ്റെല്ലര്‍ ടെക്‌നോളജീസ് വഴി 2007നും 2012-നും ഇടയില്‍ 7.5 മില്യണ്‍ യൂറോ  ദസ്സോ ഏവിയേഷനിൽനിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തില്‍ മീഡിയപാര്‍ട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലും സുശേന്‍ ഇടനിലക്കാരനായിരുന്നുവെന്നാണ് കണ്ടെത്തല്‍. 

According to a new report released by the French news portal Mediapart, the French company Dassault Aviation paid a bribe of 7.5 million euros (approximately Rs 64 crore) to a broker to secure a deal to sell 36 Rafale fighter jets to India. The French portal has released an investigation report into allegations of corruption in the Rs 59,000 crore raffle deal.

The portal also published a copy of the fake invoices prepared by Dassault Aviation to secretly pay a commission to an intermediary, Sushen Gupta. The report alleges that despite these documents, Indian agencies have not investigated the corruption. According to the portal report, the CBI and the Directorate of Enforcement had received evidence that the company had paid commission to Sushen Gupta since October 2018. 

No comments

Powered by Blogger.