മുംബൈ സിറ്റിയുടെ പ്രിൻസിപ്പൽ പാർട്‌നറായി ദുബായ് എക്സ്പോ 2020
പുതിയ സീസണിലെ മുംബൈ സിറ്റിയുടെ പ്രിൻസിപ്പൽ പാർട്‌നറായി ദുബായ് എക്സ്പോ 2020. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) പുതിയ സീസണിനായി ഒരുങ്ങുന്ന മുംബൈ സിറ്റി എഫ്‍സി, ദുബായ് എക്സ്പോ 2020–മായി കൈകോർക്കുന്നു. വരുന്ന സീസണിൽ ദുബായ് എക്സ്പോ മുംബൈ സിറ്റി എഫ്‍സിയുടെ പ്രിൻസിപ്പൽ പാർട്നറാകുമെന്നാണ് പ്രഖ്യാപനം. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റി എഫ്‍സി, ഐഎസ്എലിനു പുറമേ എഎഫ്‍സി ചാംപ്യൻസ് ലീഗിലും അണിയുന്ന ജഴ്സിയുടെ മുൻഭാഗത്ത് ദുബായ് എക്സ്പോ 2020 എന്ന് രേഖപ്പെടുത്തും. ഒക്ടോബർ ഒന്നിന് ആരംഭിച്ച ദുബായ് എക്സ്പോ 2020, അടുത്ത വർഷം മാർച്ച് 31 വരെ നീണ്ടുനിൽക്കും.
Dubai Expo 2020 will be Mumbai City's principal partner for the new season. It has been announced that Dubai Expo will be the Principal Partner of Mumbai City FC next season. Mumbai City FC, the reigning champions of the Indian Super League, will be wearing the Dubai Expo 2020 on the front of their jerseys in addition to the ISL and the AFC Champions League. The Dubai Expo 2020, which started on October 1, will run until March 31 next year.
No comments