Header Ads

Header ADS

മെഗ്‌സിറ്റ് എന്നത് സ്ത്രീവിരുദ്ധ പദം - ഹാരി രാജകുമാരൻ

'മെഗ്‌സിറ്റ്' എന്നത് സ്ത്രീവിരുദ്ധ പദം - ഹാരി രാജകുമാരൻ

ബ്രിട്ടീഷ് രാജകുടുംബാംഗവും സസെക്സിലെ ഡ്യൂക്ക് ആൻഡ് ഡച്ചസ് എന്നറിയപ്പെടുന്ന ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും കൂടുതൽ സ്വതന്ത്രമായ ജീവിതം നയിക്കാൻ കഴിഞ്ഞ വർഷം കാലിഫോർണിയയിലേക്ക് താമസം മാറ്റിയിരുന്നു. തന്റെയും ഭാര്യ മേഗന്റെയും രാജകീയ ചുമതലകൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ വിവരിക്കാൻ ബ്രിട്ടീഷ് മാധ്യമങ്ങൾ ഉപയോഗിച്ച "മെഗ്‌സിറ്റ്" എന്ന പദപ്രയോഗം സ്ത്രീവിരുദ്ധ പദമാണെന്ന് ഹാരി രാജകുമാരൻ ചൊവ്വാഴ്ച പറഞ്ഞു. യുഎസ് ടെക്‌നോളജി ആൻഡ് കൾച്ചർ മാസികയായ വയർഡ് സംഘടിപ്പിച്ച "ദ ഇന്റർനെറ്റ് ലൈ മെഷീൻ" എന്ന പാനലിൽ വീഡിയോയിലൂടെ സംസാരിക്കുകയായിരുന്നു ഹാരി. ഈ വാക്ക് ഓൺലൈൻ, മാധ്യമ വിദ്വേഷത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

"ഒരുപക്ഷേ ആളുകൾക്ക് ഇത് അറിയാമായിരിക്കും, ഇല്ലായിരിക്കും, പക്ഷേ മെഗ്‌സിറ്റ് എന്ന പദം ഒരു സ്ത്രീവിരുദ്ധ പദമാണ്, ഈ പദം ഒരു ട്രോളർ സൃഷ്ടിച്ചതാണ്, എന്നാൽ രാജകീയ ലേഖകർ ആവർത്തിച്ചുപയോഗിക്കുകയും മുഖ്യധാരാ മാധ്യമങ്ങളിലേക്ക് വളരുകയും ചെയ്തു. ” ഹാരി പറഞ്ഞു. ഔപചാരികമായി ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസെക്‌സ് എന്നറിയപ്പെടുന്ന ഹാരിയും മേഗനും കൂടുതൽ സ്വതന്ത്രമായ ജീവിതം നയിക്കാൻ കഴിഞ്ഞ വർഷം കാലിഫോർണിയയിലേക്ക് താമസം മാറ്റി. മാതാവ് കറുത്തവംശജയും പിതാവ് വെളുത്തവംശജനുമായ മേഗനോട് ബ്രിട്ടീഷ് ടാബ്ലോയിഡ് മാധ്യമങ്ങൾ വംശീയമായി പെരുമാറിയതാണ് തങ്ങളുടെ വിടവാങ്ങലിന് കാരണമെന്ന് ഹാരി പറഞ്ഞു.

സോഷ്യൽ മീഡിയ അനലിറ്റിക്‌സ് സേവനമായ ബോട്ട് സെന്റിനൽ ഒക്ടോബറിൽ പുറത്തുവിട്ട ഒരു പഠനത്തിൽ, മേഗനെയും ഹാരിയെയും ലക്ഷ്യമിട്ടുള്ള വിദ്വേഷകരമായവാർത്തകളുടെയും തെറ്റായ 70% വിവരങ്ങൾക്കും  ഉത്തരവാദികളായ  83 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിരുന്നു. "ഒരുപക്ഷേ ഇതിലെ ഏറ്റവും അസ്വസ്ഥജനകമായ കാര്യം, അവരുമായി ഇടപഴകുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകരുടെ എണ്ണമായിരിക്കാം. എന്നാൽ അവർ ഈ നുണകളെ സത്യമായ വാർത്തകളായി ഉയർത്തിക്കാട്ടുന്നു." പഠനത്തെ പരാമർശിച്ചുകൊണ്ട്, ഹാരി  പറഞ്ഞു. ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന സോഷ്യൽ മീഡിയ നിഷേധാത്മകതയ്‌ക്കെതിരെ ഹാരിയും മേഗനും പ്രചാരണം നടത്തി. തെറ്റായ വിവരങ്ങളെ "ആഗോള മാനുഷിക പ്രതിസന്ധി" എന്ന് ഹാരി വിശേഷിപ്പിച്ചു. 

പാപ്പരാസികൾ പിന്തുടരുന്നതിനിടെ പാരീസ് കാർ അപകടത്തിൽ മരിച്ച തൻ്റെ അമ്മ ഡയാന രാജകുമാരിയെക്കുറിച്ച് പറയുമ്പോൾ, "എനിക്ക് കഥകൾ എല്ലാം നന്നായിട്ടറിയാം. ഈ സ്വയം നിർമ്മിത ഭ്രാന്തിന് എനിക്ക് എൻ്റെ അമ്മയെ നഷ്ടപ്പെട്ടു, എന്നാൽ അതേ കാര്യത്താൽ എൻ്റെ മക്കൾക്ക് അവരുടെ  അമ്മയെ നഷ്ടപ്പെടുത്തരുതെന്ന് എനിക്ക് നിർബന്ധമുണ്ട്."  ഹാരി കൂട്ടിച്ചേർത്തു.

Prince Harry said on Tuesday that the term "Megxit," a phrase used by the British press to describe the decision by him and his wife Meghan to quit their royal duties, was a misogynistic term. Harry was speaking by video on a panel called "The Internet Lie Machine," organized by U.S. technology and culture magazine "Wired." He said the word was an example of online and media hatred. "Maybe people know this and maybe they don't, but the term Megxit was or is a misogynistic term, and it was created by a troll, amplified by royal correspondents, and it grew and grew and grew into mainstream media. But it began with a troll," Harry said. He did not elaborate.

Harry and Meghan, formally known as the Duke and Duchess of Sussex, moved to California last year to lead a more independent life. Harry has said that part of the reason for their departure was the racist treatment of Meghan, whose mother is Black and whose father is white, by the British tabloid media.

No comments

Powered by Blogger.