Header Ads

Header ADS

വാക്സീൻ സർട്ടിഫിക്കറ്റ് അംഗീകാരം - 96 രാജ്യങ്ങളുമായി ധാരണയിലെത്തി ഇന്ത്യ

ഇന്ത്യ നൽകുന്ന കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ 96 രാജ്യങ്ങളുമായി ധാരണയായതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കാനഡ, യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, ബൽജിയം, നെതർലൻഡ്സ്, സ്പെയിൻ, ബംഗ്ലദേശ്, മാലദ്വീപ്, ഖാന, നൈജീരിയ, ഫിൻലാൻഡ്, ഗ്രീസ്, തുർക്കി, ഇസ്തോണിയ തുടങ്ങിയ 96 രാജ്യങ്ങളാണ് ഇന്ത്യയുമായി ധാരണയുണ്ടാക്കിയത്. മറ്റു രാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണ്. 

കോവാക്സീന് അംഗീകാരവുമായി യുകെ  

ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സീനെ നവംബർ  22 മുതൽ അംഗീകൃത വാക്സീൻ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യുകെ അറിയിച്ചു. ഇതുപ്രകാരം, കോവാക്സീൻ സ്വീകരിച്ചവർ 22ന് ശേഷം യുകെയിൽ എത്തിയാൽ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതില്ല.

Health Minister Mansukh Mandavya has said that agreements have been reached with 96 countries to accept the covid vaccine certificate issued by India. India has 96 countries including Canada, US, UK, France, Germany, Belgium, Netherlands, Spain, Bangladesh, Maldives, Ghana, Nigeria, Finland, Greece, Turkey and Estonia. Communication with other countries continues.

UK with Covaxin approval

The UK has announced that Covacin, India's indigenous vaccine, will be added to the list of approved vaccines from November 22. Accordingly, Covaxin recipients do not have to go on self-monitoring if they arrive in the UK after Nov 22.

No comments

Powered by Blogger.