Header Ads

Header ADS

പ്ലീനം തീരുമാനിച്ചു, ഇനി ഷി ചിൻപിങ് ചൈനയിൽ അവസാന വാക്ക്

ഷി ചിൻ പിങ്ങാണ് ഇനി ചൈനയിൽ ആദ്യത്തെയും അവസാനത്തെയും വാക്കെന്നു പ്രഖ്യാപിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) 19–ാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനം സമാപിച്ചത്. ‘ചൈനീസ് രീതിയിലുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ചിൻപിങ് ചിന്ത’ – അതാണ് സമകാലിക ചൈനയുടെയും 21–ാം നൂറ്റാണ്ടിൻ്റെയും മാർക്സിസമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. 

രാജ്യത്തിൻ്റെ പ്രസിഡന്റും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായി ഷി ആജീവനാന്ത കാലം തുടരുന്നതിനുള്ള വഴികൾ നേരത്തെ കണ്ടെത്തിയതാണ്. പ്ലീനം പാസാക്കിയ ‘ചരിത്രപരമായ പ്രമേയ’ വിവരങ്ങളനുസരിച്ച്, ആ തീരുമാനം അടിവരയിട്ടു പറയുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. 

1921 ൽ രൂപംകൊണ്ട കമ്യൂണിസ്റ്റ് പാർട്ടി നൂറ്റാണ്ടു തികയ്ക്കുന്ന വേളയ്ക്കായി 2 ലക്ഷ്യങ്ങളാണ് മുന്നോട്ടുവച്ചത്: ഒന്ന് – 2021 ന് അകം മിതമായി അഭിവൃദ്ധിയുള്ള സമൂഹമാകുക; രണ്ട് – 2049 ന് അകം, പൂർണമായി വികസിച്ചതും സമ്പന്നവും ശക്തവുമായ രാഷ്ട്രമാകുക. ആദ്യ ലക്ഷ്യം കൈവരിച്ചുവെന്നാണ് വിലയിരുത്തൽ. ദേശീയ പുനരുജ്ജീവനം എന്ന ചൈനീസ് സ്വപ്നത്തിലേക്കാണ് പാർട്ടി ഇനി പോകുക. 

  • പാർട്ടിയിലും രാജ്യത്തും സമീപകാലങ്ങളിൽ വന്നതായി പ്ലീനം വിലയിരുത്തുന്ന മാറ്റങ്ങളിൽ ചിലത് ഇവയാണ്:
  • സ്വയം പരിഷ്കരിക്കാനും സംശുദ്ധി നിലനിർത്താനും പാർട്ടിക്കുള്ള ശേഷി ഗണ്യമായി മെച്ചപ്പെട്ടു
  • പാർട്ടി സംഘടനകളിലെ അലസവും ദുർബലവുമായ ഭരണരീതികളെന്ന പ്രശ്നം പരിഹരിച്ചു
  • അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ നേട്ടം സാധ്യമായി. 
  • സാമ്പത്തിക വളർച്ച കൂടുതൽ സന്തുലിതവും ഏകോപിതവും സുസ്ഥിരവുമായി.
  • സമ്പദ്‌വ്യവസ്ഥ ഉയർന്ന നിലവാരമുള്ള വികസനത്തിന്റെ പാതയിലെത്തി.
  • ചൈനയെ നിയമവാഴ്ചയുള്ള രാജ്യമാക്കി മാറ്റുന്നതിൽ മികച്ച പുരോഗതിയുണ്ടായി

രൂപവത്കരിക്കപ്പെട്ടിട്ട്  100 വർഷമായെങ്കിലും പാർട്ടി അതിന്റെ നല്ല കാലത്തിലാണെന്ന് പ്രമേയം വിലയിരുത്തുന്നു. എന്താണ് പാർട്ടിയെന്നും അതിന്റെ ലക്ഷ്യം എന്തെന്നും മറന്നുപോകരുതെന്നാണ് പ്രമേയം പാർട്ടി അംഗങ്ങളോടു നിർദേശിക്കുന്നത്. ആദർശങ്ങളും ബോധ്യങ്ങളും നഷ്ടപ്പെടരുത്, പാർട്ടിയുടെ ലക്ഷ്യത്തോട് കൂറു പുലർത്തണം. മിതത്വം പാലിക്കണം, അഹങ്കരിക്കരുത്, കഠിനമായി അധ്വാനിക്കണം. പാർട്ടിയുടേതായ അച്ചടക്കവും സംശുദ്ധിയും മെച്ചപ്പെടുത്തുന്നതിലും അഴിമതിക്കെതിരെ പോരാടുന്നതിലും പ്രതിബദ്ധത വേണം. മൗലിക വിഷയങ്ങളിൽ, ദുരന്തമാകാവുന്ന തരം തെറ്റുകൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പാർട്ടി പൂർണമായിത്തന്നെ ജനങ്ങളുമായി മെച്ചപ്പെട്ട ബന്ധം നിലനിർത്തണം എന്നീ നിർദ്ദേശങ്ങളും പ്രമേയം മുന്നോട്ട് വെച്ച്. 

The Sixth Plenum of the 19th Central Committee of the Communist Party of China (CPC) concluded by declaring that Xi Jinping is now the first and last word in China. The party claims that Xi Jinping's thinking about Chinese-style socialism - that is, contemporary China and 21st-century Marxism. Xi  has already found ways to stay with the President of the country and the General Secretary of the party for the rest of his life. According to the ‘historic resolution’ passed by the Plenum, that decision has now been underlined.

The Communist Party, formed in 1921, has set two goals for the centenary: one - to become a moderately prosperous society by 2021; Two - to become a fully developed, prosperous and powerful nation by 2049. The assessment is that the first goal has been achieved. The party is now moving towards the Chinese dream of a national revival.

No comments

Powered by Blogger.