ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ് - പാക് വെല്ലുവിളി മറികടന്ന് ഓസ്‌ട്രേലിയ ഫൈനലില്‍
ട്വൻ്റി 20 ലോകകപ്പിലെ ആവേശകരമായ രണ്ടാം സെമി ഫൈനലിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍കണ്ട ഓസീസിനെ ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യമാണ് വിജയത്തിലെത്തിച്ചത്.
പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കേ ഓസ്‌ട്രേലിയ മറികടന്നു. നവംബര്‍ 14-ന് നടക്കുന്ന ഫൈനലില്‍ ഓസീസ്, ന്യൂസീലന്‍ഡിനെ നേരിടും. ഒരു ഘട്ടത്തില്‍ അഞ്ചിന് 96 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഓസീസിന് ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0) പുറത്ത്. എന്നാല്‍ പിന്നീട് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഒന്നിച്ചതോടെ ഓസീസ് സ്‌കോര്‍ കുതിച്ചു.
സ്റ്റോയ്‌നിസ് 31 പന്തില്‍ നിന്ന് 2 സിക്‌സും 2 ഫോറുമടക്കം 40 റണ്‍സോടെയും വെയ്ഡ് 17 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ടു ഫോറുമടക്കം 41 റണ്‍സോടെയും പുറത്താകാതെ നിന്നു. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് സിക്‌സറുകള്‍ നേടിയ വെയ്ഡാണ് ഓസീസിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷതാബ് ഖാന്‍ പാകിസ്താനായി തിളങ്ങി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നീ നിര്‍ണായക വിക്കറ്റുകളാണ് ഷതാബ് വീഴ്ത്തിയത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
A thriller 🤩
— T20 World Cup (@T20WorldCup) November 11, 2021
Here's how #PAKvAUS transpired 👇 #T20WorldCup https://t.co/Z2rbt25H8k
രണ്ടാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പാകിസ്താനെ പ്രതിരോധത്തിലാക്കി. എന്നാല്‍ 22 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത മാര്‍ഷിനെ മടക്കി ഷതാബ് ഖാന്‍ പാകിസ്താന് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിന് അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. എന്നാല്‍ 11-ാം ഓവറിലാണ് പാകിസ്താന് നിര്‍ണായകമായ വിക്കറ്റ് ലഭിക്കുന്നത്. 30 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 49 റണ്‍സെടുത്ത വാര്‍ണറെ ഷതാബ് മടക്കി. വാര്‍ണറെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ പന്ത് വാര്‍ണറുടെ ബാറ്റില്‍ തട്ടിയിരുന്നില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. പക്ഷേ താരം റിവ്യൂ എടുക്കാതിരുന്നതോടെ പാകിസ്താന്‍ നിര്‍ണയകമായ വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. പിന്നാലെ കൂറ്റനടികളുമായി വെല്ലുവിളിയായേക്കാമായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും (7) ഷതാബ് വീഴ്ത്തിയതോടെ ഓസീസ് പ്രതിരോധത്തിലായി. മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്.
ഓസീസിനായി സ്റ്റാര്‍ക്ക് 2 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റ് വീതമെടുത്തു. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ, പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.
Australia beat Pakistan by five wickets in the thrilling second semi-final of the Twenty20 World Cup. Marcus Stones-Matthew Wade combined for the sixth wicket to put Australia ahead at one stage. With six balls to spare, Australia overtook Pakistan's 177-run target. Australia will face New Zealand in the final on November 14. Marcus Stoinis and Matthew Wade added 81 runs for the sixth wicket to give Australia a 96-run lead at one stage. Chasing a target of 177, Australia were bowled out for three in the third over. Captain Aaron Finch (0) is out off Shaheen Afridi. But then David Warner and Mitchell Marsh teamed up to push the Australian score.
Stones was unbeaten on 40 off 31 balls with two sixes and two fours, while Wade was unbeaten on 41 off 17 balls with four sixes and two fours. Wade hit three sixes in the 19th over off Shaheen Shah Afridi to give Australia a convincing victory. Shatab Khan took four wickets for 26 runs in four overs. Shatab took the crucial wickets of David Warner, Mitchell Marsh, Steve Smith and Glenn Maxwell. This is a player's best bowling performance in the Twenty20 World Cup semi - finals.
No comments