Header Ads

Header ADS

ട്വിറ്ററിൻ്റെ പുതിയ സിഇഒ പരാഗ് അഗർവാൾ. ടെക്ക് ലോകം ഭരിക്കാൻ ഒരു ഇന്ത്യക്കാരൻ കൂടി

Parag Agarwal Twitter CEO

ആഗോള ടെക്ക് ലോകത്തെ നയികരിൽ ഒരു ഇന്ത്യക്കാരൻ കൂടി. ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സി സ്ഥാനമൊഴിയുന്നതോടെ ട്വിറ്ററിൻ്റെ തലപ്പത്തേക്ക് എത്തുന്നത്  ഇന്ത്യക്കാരനും ട്വിറ്ററിൻ്റെ ചീഫ് ടെക്നോളജി ഓഫീസറും ആയ പരാഗ് അഗര്‍വാൾ. ഈ നിയമനത്തോടെ ഒരു ആഗോള ടെക് കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്ന 12-ാമത്തെ ഇന്ത്യക്കാരൻ കൂടിയായി മാറുകയാണ് പരാഗ് അഗർവാൾ. മുൻനിര കമ്പനികളിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ കൂടിയാണ് ഇദ്ദേഹം. ട്വിറ്ററുമായുള്ള 16 വർഷത്തെ ബന്ധമാണ് ട്വിറ്റർ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി നവംബർ 29 നു അവസാനിപ്പിച്ചത്. ഇതേത്തുടർന്നാണ് ട്വിറ്ററിൻ്റെ ചീഫ് ടെക്നിക്കൽ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്ന പരാഗ് അഗർവാളിനെ തേടി പുതിയ പദവി എത്തുന്നത്. മുപ്പത്തി ഏഴ് വയസുകാരൻ പരാഗ് 2010 ലാണ് ട്വിറ്ററിനോപ്പമുള്ള യാത്ര ആരംഭിച്ചത്. മുമ്പ് മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി, യാഹൂ എന്നീ ടെക് കമ്പനികളിലും ചെറിയ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

കർണാടകയിലെ ആറ്റോമിക് എനര്‍ജി സെന്‍ട്രലിന് കീഴിലുള്ള സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പരാഗ് ഐഐടി മുംബൈയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ (ബാച്ചിലർ ഓഫ് സയന്‍സ്) ബിരുദവും നേടും അമേരിക്കയിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കുകയും ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.

തുടക്കങ്ങളിൽ ട്വിറ്ററിന്റെ ആഡ് മാനേജ്മെന്റില്ലാണ് പ്രവർത്തിച്ചിരുന്നത്. ട്വിറ്ററിന്റെ ആദ്യത്തെ വിശിഷ്ട എഞ്ചിനീയറായും പിന്നീട് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017-ല്‍ CTO ആയി ചുമതലയേറ്റ ശേഷം, മെഷീന്‍ ലേണിംഗിലെ പുരോഗതിയുടെ മേല്‍നോട്ടം ഉള്‍പ്പെടെ കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങള്‍ക്കും പരാഗ് ചുക്കാൻ പിടിച്ചു.

ജാക്ക് ഡോർസിൻ്റെ രാജി ബോർഡ് സ്വീകരിച്ചെങ്കിലും 2022 മെയ് വരെ അദ്ദേഹം ട്വിറ്റർ ബോർഡിൽ അംഗമായി തുടരും. “പരാഗിൻ്റെ നേതൃത്വപാടവത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്” എന്നാണ് സ്ഥാനം ഒഴിയവെ ഡോർസി നടത്തിയ പ്രസ്താവനയിൽ പരാഗിനെ കുറിച്ച് പറഞ്ഞത്. "അവൻ്റെ  കഴിവുകളിലും സ്‌നേഹത്തിലും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഇനി പരാഗ് ട്വിറ്ററിനെ നയിക്കുവാനുള്ള സമയമാണ്". സ്ഥാനമൊഴിഞ്ഞ മുൻ സ്ഥാപകൻ ജാക്ക് ഡോർസി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ട്വിറ്ററിന്റെ സിഇഒ ആയി ചുമതലയേറ്റതോടെ പരാഗ് അഗർവാളിന്റെ വാർഷിക ശമ്പളം പത്ത് ലക്ഷം ഡോളറിലധികം വർധിച്ചു. അതായത് ഏകദേശം 7.5 കോടി രൂപ ലഭിക്കുമെന്നാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷനിൽ (എസ്ഇസി) സമർപ്പിച്ച ഫയലിങ്ങിൽ കമ്പനി അറിയിച്ചിരിക്കുന്നത്.  അഗർവാളിൻ്റെ ശമ്പളം ശമ്പളം 150 ശതമാനമാണ് ഇതോടെ വർധിച്ചിരിക്കുന്നത്. 

Another Indian is one of the leaders in the global tech world. Parag Agarwal, an Indian and Twitter's chief technology officer, will take over as head of Twitter following the resignation of Twitter chief Jack Dorsey. With this appointment, Parag Agarwal will become the 12th Indian to take charge of a global tech company. He is also the youngest CEO of a leading company. Jack Dorsey, co - founder and chief executive officer of Twitter, ended his 16 - year relationship with Twitter on November 29. Following this, Parag Agarwal, who had been the Chief Technical Officer of Twitter, was appointed to the new post. Thirty-seven-year-old Parag started his journey with Twitter in 2010. He has previously worked briefly at tech companies such as Microsoft, AT&T and Yahoo.

No comments

Powered by Blogger.