വിവാദ കൃഷി നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ചർച്ചയില്ലാതെ ഇരുസഭകളും പാസാക്കി
വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം ചർച്ച കൂടാതെ പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതേ തുടർന്ന് ഇരു സഭകളിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ സഭയിൽ പാസാക്കിയത്. രാവിലെ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി എല്ലാ വിഷയങ്ങളിലും വിശദമായ ചർച്ചയാവാമെന്ന് പറഞ്ഞതിന് ഘടകവിരുദ്ധമായ നിലപാടാണ് സർക്കാർ സഭയിൽ സ്വീകരിച്ചത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. ഇരു സഭകളും അംഗീകരിച്ച ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടാൽ മൂന്ന് വിവാദ കാർഷിക നിയമങ്ങളും റദ്ദാകും.
നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുഎന്നാൽ, കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം തള്ളിയത്. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
നിയമം പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാൽ ചർച്ചയുടെ ആവശ്യമില്ലെന്നായിരുന്നു സർക്കാർ നിലപാട്. അന്നദാതാക്കള്‍ക്കായി പാര്‍ലമെന്റില്‍ ഇന്ന് സൂര്യനുദിക്കുമെന്നാണു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിന് അനുകൂല നിലപാടില്ല. വിളകൾക്ക് താങ്ങുവില ഉറപ്പാക്കാതെ സമരം പിൻവലിക്കില്ല എന്ന കടുത്ത നിലപാടിലാണ് കർഷക സംഘടനകളും.
പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കെയാണ് 3 വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് ഗുരുനാനാക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഡിസംബർ 23 വരെയാണു സമ്മേളനം. 25 നിർണായക ബില്ലുകളാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുക. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. ക്രിപ്റ്റോ കറന്‍സി നിയന്ത്രണ ബില്‍, നഴ്സിങ് കൗണ്‍സില്‍ ബില്‍, ഡാം സുരക്ഷ ബില്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്.
The Center passed a bill in the Lok Sabha and Rajya Sabha to repeal the controversial agricultural laws without discussions. The central government did not accept the opposition's demand for a debate on the bill. Opposition groups called for a boycott of the assembly. The bill was passed unanimously in the Lok Sabha and Rajya Sabha amid opposition riots. The Prime Minister, who met the media this morning, said that all issues could be discussed in detail, but in the parliament government moved just opposite. Agriculture Minister Narendra Singh Tomar has introduced a bill to repeal agricultural laws. If the President signs the bill approved by both houses, all three controversial agricultural laws will be repealed.
While Congress had demanded a debate on the bill to repeal the law, the central government said there was no need to discuss the repeal of the agriculture laws. Opposition groups called for a boycott of the assembly. Opposition groups called for the bill to be passed without discussion.
No comments