Header Ads

Header ADS

റബ്ബർ വെട്ടി മുള കൃഷിയിറക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം

മുളം തോട്ടം - പ്രതീകാത്മക ചിത്രം 

റബ്ബറിൻ്റെ നാട്ടിൽ മുള കൃഷി ഇറക്കി കണ്ണൂർ  ഉദയഗിരിയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രദ്ധനേടുന്നു. റബ്ബർ മരം മുറിച്ചു മാറ്റിയ  മണക്കടവ് കാരിക്കയത്തെ രണ്ടേക്കരർ സ്ഥലത്താണ് സരിത ജോസ് എന്ന ജനപ്രതിനിധി മുളകൃഷി പരീക്ഷിക്കുന്നത്. കാർഷിക വിളകളുടെ വില തകർച്ചയിൽ  വിഷമിക്കുന്ന കർഷകർക്ക് സരിതയുടെ മുളകൃഷി മാതൃകയാണ്. കണ്ണൂർ ജില്ലയിലെ ആദ്യ തോട്ടം അടിസ്ഥാനത്തിലുള്ള  സ്വകാര്യ മുളകൃഷി കൂടിയാണ് സരിതയുടെത്.

വ്യാവസായിക അടിസ്ഥാനത്തിൽ ഏറെ ആവശ്യക്കാരുള്ള മുളയിനമായ മോങ്കി ഇനമാണ് സരിത രണ്ടരയേക്കറിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. 12 അകലത്തിൽ നട്ട മുള തൈകൾക്ക് യാതൊരുവിധ പരിചരണവും വളപ്രയോഗവും ആവശ്യമില്ല പ്രത്യേക പരിചരണം ആവശ്യമല്ല എന്നതാണ് മുള കൃഷിയുടെ ആകർഷണം. 

സ്വാഭാവികമായി തഴച്ചുവളർന്ന് പ്രദേശമാകെ പടർന്ന് വലുതാകുന്ന മുളം കാടുകളിൽനിന്ന് അഞ്ചാം വർഷം മുതൽ വിളവെടുക്കാനാകും. 50 വർഷത്തോളം തുടർച്ചയായി ആദായം ലഭിക്കുന്ന കൃഷി കൂടിയാണിത്.റബ്ബർ ഏക്കർ ഒന്നിന് ഇരുപതിനായിരം രൂപ വാർഷിക ആദായം ലഭിക്കുന്ന സ്ഥാനത്ത് മുള കൃഷിയിൽനിന്ന് ഏക്കറിന് എൺപതിനായിരം രൂപ വരെ വാർഷികാദായം ലഭിക്കും. സരിതയുടെ സഹോദരിയും ഭർത്താവും ആണ് മുളകൃഷിയെ പറ്റി ആദ്യം പറഞ്ഞത് തുടർന്ന്  അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തന്നെ  കൃഷിയിറക്കുകയായിരുന്നു. ഇതിനായി പഞ്ചായത്തിൽ നിന്നുതന്നെ തൈകൾ വില കൊടുത്തു വാങ്ങി.

 ബാംബൂ ബോർഡ്, ബാംബൂ പ്ലൈ, ബാംബു ടൈൽസ് , ബാംബു ഫർണിച്ചർ തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾക്ക് മുളയുടെ വിവിധയിനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക്കിനും ഫൈബർ ഉളപ്പന്നങ്ങൾക്കും പകരമായി ഉപയോഗിക്കാവുന്ന ഒരുപാട് ഉൽപ്പന്നങ്ങൾ മുളകൊണ്ട് നിർമ്മിക്കുന്നുണ്ട്. കേരളത്തിൽ വായനാടാണ് മുള ഉൽപ്പന്നങ്ങൾ ഏറെ ഉത്പാദിപ്പിക്കുന്ന ജില്ല. അടുക്കളയിൽ ഉപയോഗിക്കുന്ന ചട്ടുകം, തവി, തീന്മേശയിൽ ഉപയോഗിക്കുന്ന സ്പൂൺ, ഫോർക്ക് എന്നിവയും നിലവിൽ ധാരാളമായി മുളകൊണ്ട് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. 

മറ്റ് മരങ്ങളെക്കാൾ 35% ഓക്സിജൻ പുറത്തുവിടുന്ന പുല്ലുവർഗ്ഗത്തിൽപ്പെട്ട സസ്യം കൂടിയാണ് മുള. മുളയുടെ തോട്ടം രീതിയിലുള്ള കൃഷി അന്തരീകാശത്തിലെ കാർബൺഡയോക്സൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. 

No comments

Powered by Blogger.