ഓസ്‌ട്രേലിയയുടെ 44 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം. ആഷ്‌ലി ബാര്‍ട്ടിക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം
ഓസ്‌ട്രേലിയയുടെ 44 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് ആഷ്‌ലി ബാര്‍ട്ടിക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി. ലോക ഒന്നാം നമ്പര്‍ താരമാണ് ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ തകര്‍ത്താണ് ബാര്‍ട്ടിയുടെ കിരീട നേട്ടം. സ്‌കോര്‍: 6-3, 7-6 (2). 44 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാം സിംഗിള്‍സ് കിരീടം നേടുന്ന ഓസ്‌ട്രേലിയൻ താരമെന്ന ബഹുമതിയും ഇതോടെ ബാര്‍ട്ടിക്ക് സ്വന്തമായി. 1978-ല്‍ കിരീടം നേടിയ ക്രിസ്റ്റീന്‍ ഒ നെയ്ലാണ് ബാര്‍ട്ടിക്ക് മുമ്പ് കിരീടം നേടിയ ഓസീസ് വനിതാ താരം.
2019-ലെ ഫ്രഞ്ച് ഓപ്പണും 2021-ലെ വിംബിള്‍ഡണും ബാര്‍ട്ടി നേടിയി ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണിൻ്റെ ഫൈനലില്‍ കടക്കുന്ന ഓസീസ് താരമെന്ന നേട്ടവും ബാര്‍ട്ടി സ്വന്തമാക്കിയിരുന്നു. 1980-ല്‍ വെന്‍ഡി ടണ്‍ബുള്ളാണ് ബാര്‍ട്ടിക്ക് മുമ്പ് അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച ഓസീസ് താരം.
Ashley Barty wins Australian Open title Australia's Ashley Bartik is world number one. Barty defeated Daniela Collins of the United States in the final on Saturday to clinch the title. Score: 6-3, 7-6 (2). Bartik became the first Australian woman to win the singles title at the Australian Open after 44 years. Christine O'Neill, who won the title in 1978, is the first Australian woman to win the title before Barty.A magic moment✨
— #AusOpen (@AustralianOpen) January 29, 2022
🏆📸 @ashbarty • #AusOpen • #AO2022 pic.twitter.com/zO6xYLcigH
No comments