പെഗാസസ് - ചാര സോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയെന്ന് സ്ഥിരീകരിച്ച് ന്യൂയോർക്ക് ടെെംസ്
ഇസ്രയേലിനിർമിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. 2017ലെ പ്രതിരോധ കരാറിൻ്റെ ഭാഗമായാണ് പെഗാസസ് വാങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. 2017ല്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ പല സര്‍ക്കാരുകൾക്കും ഇസ്രായേല്‍ പെഗസസ് വിറ്റതായാണ് വിവരം.
പെഗാസസ് - പരാതിക്കാരോടു തെളിവ് ആവശ്യപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി2019-ല്‍ വാട്ട്സ്ആപ്പ് സോഫ്റ്റ്വെയറിനുള്ളില്‍ നിയമവിരുദ്ധമായി കടന്നു കയറിയെന്നാരോപിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പ് എന്‍എസ്ഓ ഗ്രൂപ്പിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. നിരവധി ഇന്ത്യൻ പ്രമുഖരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയെന്ന് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള സ്ഥാപനം സ്ഥിരീകരിച്ചിരുന്നു. പെഗാസസ് വാങ്ങിയതുമായി ബന്ധപ്പെട്ട സുപ്രീം കോടതി മറുപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരുന്നു. 2021 ഓഗസ്റ്റില്‍, എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദമാണ് ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപ്പോര്‍ട്ടിൽ തള്ളിയിരിക്കുന്നത്.ഈ സ്ഥിരീകരണം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇത് തിരികൊളുത്തുമെന്നുറപ്പാണ്.
The New York Times reports that India has acquired Israeli-made Pegasus spy software. The New York Times reports that Pegasus was acquired as part of a 2017 defense deal. India reportedly bought the Pegasus and missile system for $ 2 billion. The New York Times reports that the decision was made during Narendra Modi's visit in 2017. It is reported that Israel has sold Pegasus to many governments around the world
In 2019, the WhatsApp group filed a lawsuit against the NSO group for allegedly trespassing into the WhatsApp software. The Facebook-owned company has confirmed that the phones of several Indian celebrities and journalists were found to have been hacked by Pegasus. The central government had refrained from responding to the Supreme Court's decision to buy Pegasus. In August 2021, the Ministry of Defense stated in a statement that it had no business dealings with the NSO Group. But the New York Times has rejected the allegations in a report.
No comments