താങ്കൾ എൻ്റെയും ചാംപ്യനാണ്; സൈനയോട് ഒടുവിൽ പരസ്യമായി ക്ഷമ ചോദിച്ച് സിദ്ധാർഥ്
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂല ട്വിറ്റിൻ്റെ പേരിൽ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെ പരിഹസിച്ച് വിവാദത്തിൽ ചാടിയ നടൻ സിദ്ധാർഥ് ഒടുവിൽ ക്ഷമാപണവുമായി രംഗത്ത്. തമാശരൂപേണയുള്ള മറുപടിയാണ് ഉദ്ദേശിച്ചതെങ്കിലും അത് പ്രതീക്ഷിച്ചതുപോലെയല്ല സ്വീകരിക്കപ്പെട്ടതെന്ന് സിദ്ധാർഥ് വിശദീകരിച്ചു. സൈന തന്റെ കൂടി ചാംപ്യനാണെന്ന് ഏറ്റുപറഞ്ഞ സിദ്ധാർഥ്, തന്റെ ട്വീറ്റിന് ആളുകൾ ചാർത്തി നൽകിയ അർഥതലങ്ങൾ ഒരിക്കലും മനസ്സിൽ പോലും വിചാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സൈനയ്ക്കെതിരായ സിദ്ധാർഥിന്റെ ട്വീറ്റിലെ പരാമർശങ്ങൾക്ക് ലൈംഗികച്ചുവയുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു.
സിദ്ധാർഥിന്റെ കത്തിന്റെ പൂർണരൂപം
പ്രിയ സൈന നെഹ്‌വാൾ,
ഏതാനും ദിവസങ്ങൾക്കു മുൻപ് താങ്കളുടെ ഒരു ട്വീറ്റിന് മറുപടിയെന്നോണം ഞാൻ എഴുതിയ കടുത്ത തമാശയ്ക്ക് ആദ്യമേ ക്ഷമ ചോദിക്കുന്നു. താങ്കളുമായി എനിക്ക് ഒട്ടേറെ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. താങ്കളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കു തോന്നിയ നിരാശയും ദേഷ്യവും എൻ്റെ വാക്കുകളെയും അതിൻ്റെ അർഥത്തെയും ന്യായീകരിക്കാൻ ഉതകുന്നതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.
ഇനി ആ തമാശയേക്കുറിച്ച്... ഒരു തമാശ മറ്റുള്ളവർക്കായി വിശദീകരിക്കേണ്ടി വരികയെന്നാൽ അത് അത്ര നല്ല തമാശയല്ലെന്നു തന്നെയാണ് അർഥം. പ്രതീക്ഷിച്ചതുപോലെ സ്വീകരിക്കപ്പെടാതെ പോയ ആ തമാശയെക്കുറിച്ച് ക്ഷമ ചോദിക്കുന്നു.
എങ്കിലും ജീവിതത്തിൻ്റെ നാനാ തുറകളിൽപ്പെട്ട വ്യത്യസ്തരായ ആളുകൾ നൽകിയതുപോലുള്ള മോശപ്പെട്ട അർഥങ്ങളൊന്നും ഉദ്ദേശിച്ചല്ല ഞാൻ ആ വാക്കുകൾ ട്വീറ്റ് ചെയ്തതെന്ന് ആവർത്തിക്കട്ടെ. ഫെമിനിസ്റ്റ് മുന്നേറ്റത്തിൻ്റെ ഒരു സഹകാരി എന്ന നിലയിൽ എൻ്റെ ട്വീറ്റിൽ ലിംഗപരമായ യാതൊരു അർഥവും ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഒരു സ്ത്രീയെന്ന നിലയിൽ താങ്കളെ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നില്ല.
ഈ വിഷയം നമുക്ക് മറക്കാം താങ്കൾ എൻ്റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾ എക്കാലവും എൻ്റെ ചാംപ്യനായിരിക്കും.
വിശ്വസ്തതയോടെ
സിദ്ധാർഥ്
Dear @NSaina pic.twitter.com/plkqxVKVxY
— Siddharth (@Actor_Siddharth) January 11, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനന്യൂഹം പഞ്ചാബിൽവച്ച് കർഷകർ തടഞ്ഞതിനെതിരെ സൈന നെഹ്‌വാൾ നടത്തിയ ട്വീറ്റിനാണ് സിദ്ധാർഥ് വിവാദമായി മാറിയ മറുപടി ട്വീറ്റരിൽ കുറിച്ചത്. സിദ്ധാർഥിൻ്റെ ട്വീറ്റിൽ ലൈംഗികച്ചുവയുണ്ടെന്ന ആരോപണവുമായി സൈന നെഹ‌്‌വാളിൻ്റെ ഭർത്താവും ബാഡ്മിന്റൻ താരവുമായ പി കശ്യപും സൈനയുടെ പിതാവും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സിദ്ധാർഥിൻ്റെ പരാമർശത്തിൽ വിമർശനവുമായി ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ, കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നടി ഖുശ്ബു തുടങ്ങിയവരും രംഗത്തുവന്നു. ഇതോടെ, ട്വീറ്റിലെ പരാമർശങ്ങൾ മോശം അർഥത്തിലല്ലെന്ന് സിദ്ധാർഥും വ്യക്തമാക്കി.
സൈനയുടെ ട്വീറ്റ്
No nation can claim itself to be safe if the security of its own PM gets compromised. I condemn, in the strongest words possible, the cowardly attack on PM Modi by anarchists.#BharatStandsWithModi #PMModi
— Saina Nehwal (@NSaina) January 5, 2022
‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുക? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരുകൂട്ടം അരാജകവാദികൾ നടത്തിയ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’ – ഇതായിരുന്നു സൈനയുടെ ട്വീറ്റ്. നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ കൂടിയായ നടൻ സിദ്ധാർഥ് ഉടനടി ഈ ട്വീറ്റിനോട് പ്രതികരിച്ച് രംഗത്തെത്തി. വിവാദമായതോടെ ഈ ട്വീറ്റ് പിന്നീട് അദ്ദേഹം പിൻവലിച്ചു.
Actor Siddharth has apologized for mocking badminton player Saina Nehwal for tweeting in favor of Prime Minister Narendra Modi. Siddharth explained that the reply was meant as a joke but it was not received as expected. Siddharth admitted that Saina was also his champion and made it clear that he had never even thought of the meanings people gave to his tweet. Siddharth's tweet against Saina has drawn criticism for being sexually explicit.
No comments