Header Ads

Header ADS

യു.പിയിലെ നാലാം മന്ത്രി ഉടൻ രാജിവെക്കും; രാജികൾ ജനുവരി 20 വരെ തുടരും - അഖിലേഷ് യാദവിനെ കണ്ട് ധരം സിങ് സൈനി


ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിയിലെ കൊഴിഞ്ഞു പോക്ക് തുടരുമെന്ന് യോഗി സർക്കാരിലെ ആയുഷ് വകുപ്പ് മന്ത്രിയായിരുന്ന ധരം സിങ് സൈനി. ജനുവരി 20 വരെ ബി.ജെ.പിയിൽ നിന്ന് എം എൽ എമാരും മന്ത്രിമാരും രാജിവെക്കുന്നത് തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനിയുള്ള ദിവസങ്ങളിൽ യുപിയിലെ ഒരു മന്ത്രിയും രണ്ടോ മൂന്നോ എം എൽ എമാരും ബിജെപിയിൽ നിന്ന് രാജിവെക്കും. ഇത് ജനുവരി 20 വരെ തുടരുമെന്നും സൈനി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രാജിവെച്ച ശേഷം ധരം സിങ് സൈനി ഇന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ നേരിൽകണ്ട് ഭാവികാര്യങ്ങൾ ചർച്ചചെയ്തു. 

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ധരം സിങ് സൈനി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ ഒമ്പത് എംഎൽഎമാരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിങ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മറ്റു മന്ത്രിമാര്‍. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി വിടുന്ന ഭൂരിപക്ഷം എംഎല്‍എമാരും.

ദളിത്, പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെക്കുന്നവരുടെ പ്രധാന ആരോപണം.

Dharam Singh Saini, a former AYUSH minister in the Yogi government, has said that the BJP will continue to fall short in the run-up to the Assembly elections in Uttar Pradesh. He said the resignation of MLAs and ministers from the BJP would continue till January 20. In the coming days, one UP minister and two or three MLAs will resign from the BJP. Saini has said that this will continue till January 20, India Today reports.

Dharam Singh Saini is the third minister in the Yogi Adityanath government to resign. In the last three days, nine MLAs, including three ministers, have resigned from the BJP. Ministers Swami Prasad Maurya and Darasingh Chauhan have resigned in recent days. The majority of MLAs leaving the BJP are affiliated with Swami Prasad Maurya.

The main allegation of the resigners is that the BJP and the Yogi government are neglecting the Dalits, backward classes and the marginalized.

No comments

Powered by Blogger.