ഗുരുതര സുരക്ഷാ വീഴ്ച, പഞ്ചാബില്‍ കർഷക പ്രതിഷേധത്തെ തുടർന്ന് 20 മിനിറ്റ് മേല്‍പ്പാലത്തില്‍ കുടുങ്ങി പ്രധാനമന്ത്രി.
പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങി. ഇതോടെ ഫിറോസ്പുരിലെ റാലി റദ്ദാക്കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഭെയ്സിയാന വ്യോമതാവളത്തിലേക്കു മടങ്ങി. വൻ സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷയം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്.
ഹുസൈനിവാലയിലെ ദേശീയസ്മാരകം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ഭത്തിന്ദയിലെത്തിയത്. ഹെലികോപ്റ്ററില്‍ സ്മാരകത്തിലേക്ക് പോകാനായിരുന്നു ആദ്യ പരിപാടി. എന്നാല്‍ മഴയെ തുടര്‍ന്ന് കാലാവസ്ഥ മോശമായതിനാൽ 20 മിനിറ്റോളം കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാതിരുന്നതോടെ യാത്ര റോഡ് മാര്‍ഗമാക്കൻ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് ഡിജിപി ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ എപ്പെടുത്തിയെന്ന് അറിയിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി യാത്ര തിരിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇതിനിടെ ദേശീയസ്മാരകത്തില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരത്തിലുള്ള മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ റോഡ് പ്രതിഷേധക്കാര്‍ തടഞ്ഞതായി അറിയുകയായിരുന്നു. ഇതേതുടർന്ന് 20 മിനിറ്റോളം മുന്നോട്ട് പോകാനാവാതെ പ്രധാനമന്ത്രിയുടെ വാഹനവ്യഹം മേല്‍പ്പാലത്തില്‍ കുടുങ്ങി.
പ്രധാനമന്ത്രിയുടെ യാത്രാപരിപാടികള്‍ കൃത്യമായി സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നുവെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു. പ്രധനമന്ത്രിക്ക് കൂടുതല്‍ സുരക്ഷാസന്നാഹം സജ്ജമാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിൻ്റെ ഉത്തരവാദിത്തമായിരുന്നുവെന്നും, എന്നാല്‍ അതുണ്ടായില്ലെന്നും ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി. ഈ ഗുരുതര വീഴ്ചയിൽ പഞ്ചാബ് സര്‍ക്കാരില്‍നിന്ന് മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പോകുമെന്നാണ് ആദ്യം അറിയിപ്പുണ്ടായിരുന്നതെന്നും, എന്നാൽ റോഡുമാർഗമുള്ള യാത്ര പിന്നീട് തീരുമാനിച്ചതാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു. സുരക്ഷാ വീഴ്ചയുണ്ടായില്ല, യോഗസ്ഥലത്ത് 70,000 കസേരയിട്ടിരുന്നെങ്കിലും 700 പേരോളമാണു പരിപാടിക്ക് വന്നതെന്നും റാലി റദ്ദാക്കാൻ ഇതാണു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പഞ്ചാബിൽ ബിജെപിയുടെ ഒരു റാലിയും അനുവദിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹൻ) അറിയിച്ചു. ഫിറോസ്പുരിൽ 3 ആശുപത്രികളടക്കം 42,000 കോടിയുടെ വികസന പദ്ധതികൾക്കാണ് മോദി തുടക്കമിടേണ്ടിയിരുന്നത്.
Major security breach during Prime Minister @narendramodi visit to Punjab. Punjab Police fails to provide smooth passage via road to National Martyrs Memorial at Hussainiwala from Bathinda. No contingency plan in place by Punjab Govt. Road was blocked on flyover by protesters. pic.twitter.com/0q6fEuEngx
— Aditya Raj Kaul (@AdityaRajKaul) January 5, 2022
In Punjab, Prime Minister Narendra Modi was blocked for 20 minutes on a flyover after Karsha protesters blocked the road. With this, the rally in Ferozepur was canceled and the Prime Minister's convoy returned to the Bhesian air base. The Home Ministry has said that there was a major security breach on the part of the Punjab government. The Union Home Ministry is taking the matter very seriously.
The Prime Minister was in Bathinda to visit the Hussainiwala National Monument. The first event was to go to the Memorial by helicopter. But after the rain the weather was bad so we waited for about 20 minutes. As the weather did not improve, it was decided to make the journey by road. The Union Home Ministry said the Prime Minister left after being informed that the Punjab DGP had put in place the necessary security arrangements.
No comments