ലഖിംപുർ ഖേരി - ബിജെപിക്ക് വൻ കുരുക്കായി കുറ്റപത്രം. അജയ് മിശ്രയെ കൈവിട്ടേക്കും!
ലഖിംപുർ ഖേരി കേസിലെ പ്രത്യേകാന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കേന്ദ്ര സർക്കാരിനും ബിജെപിക്കും വലിയ കുരുക്കായി മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വകുപ്പിലെ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യ പ്രതിയായ സാഹചര്യത്തിൽ അജയ് മിശ്രയെ പ്രധാനമന്ത്രി സംരക്ഷിക്കുമോ കൈവിടുമോ എന്നതാണ് ചർച്ചാ വിഷയം. മകന് കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാജിവയ്ക്കുമെന്നുമായിരുന്നു സംഭവം നടന്നയുടൻ അജയ് മിശ്ര പറഞ്ഞിരുന്നത്. അക്രമസംഭവങ്ങൾക്കു പിന്നിൽ ‘ഖലിസ്ഥാൻ’ കയ്യുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
പാർലമെൻ്റിൽ ഈ സംഭവം വലിയ പ്രതിപക്ഷ ബഹളത്തിനിടയാക്കിയിരിന്നു. സമരം ചെയ്ത കർഷകരുടെ മുഖ്യ ആവശ്യങ്ങളിലൊന്നും മിശ്രയെ നീക്കണമെന്നതായിരുന്നു. എന്നാൽ, അജയ് മിശ്രയുടെ കാര്യത്തിൽ നടപടിയൊന്നും വേണ്ടെന്നായിരുന്നു ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം. പുതിയ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയോട് രാജിവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ആശിഷ് മിശ്ര സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു. അദ്ദേഹത്തിനു വേണ്ടി ചുവരെഴുത്തും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം മന്ത്രി പുത്രനെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. യുപിയിൽ ബ്രാഹ്മണ സമുദായത്തെ കൂടെ നിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് അജയ് മിശ്രയ്ക്കെതിരെ നടപടിയെടുക്കുന്നത് വലിയ തലവേദ നയുണ്ടാക്കും. പൂർവാഞ്ചലിലെ ബിജെപിയുടെ ശക്തമായ ബ്രാഹ്മണ മുഖമാണ് അജയ് മിശ്ര. ഇതു കൂടി കണക്കിലെടുത്തായിരുന്നു കരുതലോടെ നീങ്ങാൻ നേതൃത്വം തീരുമാനിച്ചതും.
കുറ്റപത്രത്തിൽ ആശിഷ് മിശ്ര മുഖ്യ പ്രതിയായതോടെ ഇനിയും അജയ് മിശ്രയെ സംരക്ഷിച്ചു നിർത്താൻ ബിജെപി പാടുപെടും. ഉന്നാവ് പീഡനക്കേസിൽ പ്രതിയായ മുൻ എംഎൽഎ കുൽദീപ് സെൻഗാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നതിൻ്റെ ചീത്തപ്പേര് മാറ്റിയെടുക്കാൻ ബിജെപി ഇപ്പോഴും കിണഞ്ഞ് ശ്രമിക്കുകയാണ്. വിവാദ കൃഷി നിയമങ്ങൾ പിൻവലിച്ചതോടെ വലിയൊരു കുടുക്കിൽ നിന്ന് രക്ഷപ്പെട്ടുവെന്നു കരുതിയിരുന്ന ബിജെപിക്ക് ആ ആശ്വാസം ഇപ്പോൾ നഷ്ടമാകുന്ന സ്ഥിതിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
ലഖിംപുർ ഖേരി സംഭവം ആസൂത്രിതം. ഗൂഢാലോചന നടന്നു - അന്വേഷണ സംഘംThe charge sheet filed by the Special Investigation Team in the Lakhimpur Kheri case has become a major hurdle for the central government and the BJP. The issue is whether Ashish Mishra, son of Ajay Mishra, Minister of State for Home Affairs in Amit Shah's department, will protect or abandon Ajay Mishra as the prime accused in the case. Ajay Mishra had said that he would resign if his son was found to be involved in the case. He also accused Khalistan of being behind the violence.
The incident caused a great deal of opposition in Parliament. One of the main demands of the agitating peasants was the removal of Mishra. However, the BJP leadership decided not to take any action against Ajay Mishra. Under the new circumstances, there are rumors that the Prime Minister may ask Union Home Minister Ajay Mishra to resign. The campaign for Ashish Mishra's candidature in the Assembly elections was strong. Graffiti was also started for him. Meanwhile, the SIT has filed a charge sheet against the minister's son. Taking action against Ajay Mishra will be a big headache for the BJP, which is trying to keep the Brahmin community together in UP. Ajay Mishra is the strongest Brahmin face of the BJP in Purvanchal. With this in mind, the leadership decided to proceed with caution.
With Ashish Mishra the main accused in the charge sheet, the BJP will continue to fight to protect Ajay Mishra. The BJP is still trying to change the notoriety of trying to protect former MLA Kuldeep Sengar, who is accused in the Unnao torture case. The BJP, which was supposed to have escaped a major trap with the repeal of controversial agricultural laws, is now losing that relief.
No comments