Header Ads

Header ADS

കോലി വീണ്ടും ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ചു. ടെസ്റ്റ് ടീമിൻ്റെ നായകസ്ഥാനം രാജിവച്ചു

ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച് ടെസ്റ്റ് ടീം നായകസ്ഥാനവും വിരാട് കോലി രാജിവച്ചു. ഇതോടെ മൂന്ന് ഫോർമാറ്റിലുള്ള ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് നിന്നും കോലിയുടെ പടിയിറക്കം പൂർത്തിയായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് കോലിയുടെ അപ്രതീക്ഷിത രാജി. ടീമിനായി കഴിവിന്റെ പരമാവധി പ്രയത്നിച്ചെന്ന് രാജി വയ്ക്കുന്ന വിവരം പരസ്യമാക്കിക്കൊണ്ടുള്ള ട്വീറ്റിൽ കോലി കുറിച്ചു. ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപ് ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ച് ഞെട്ടിച്ച കോലിയെ, തൊട്ടുപിന്നാലെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് സിലക്ഷൻ കമ്മിറ്റി നീക്കിയിരുന്നു. ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ നീക്കിയതാണെന്ന വെളിപ്പെടുത്തൽ പിന്നീട് വിവാദമായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി നൽകിയ വിശദീകരണം പിന്നീട് കോലി തള്ളിയതും ഇന്ത്യൻ ക്രിക്കറ്റിനെ വിവാദച്ചുഴിയിലാഴ്ത്തി.

68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി, ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ (40) സമ്മാനിച്ച ക്യാപ്റ്റനാണ് കോലി. ടെസ്റ്റ് ക്രിക്കറ്റിലെ വൻ ശക്തിയാക്കി ഇന്ത്യയെ വളർത്തിയതിനു ശേഷമാണ് കോലി സ്ഥാനമൊഴിയുന്നത്. . 2014–15 സീസണിലാണ് കോലി, എം എസ് ധോണിയുെട പിൻഗാമിയായി ഇന്ത്യയുടെ ഫുൾടൈം ക്യാപ്റ്റനായി ചുമതല ഏൽക്കുന്നത്. ബിസിസിഐ, മുൻ പരിശീലകൻ രവി ശാസ്ത്രി, മുൻ നായകൻ എം എസ് ധോണി എന്നിവർക്കുള്ള നന്ദിയും കോലി രാജിക്കത്തിൽ പങ്കുവച്ചു.

 

Virat Kohli resigns as Test captain This completes Kohli's stepping down as captain of the three - format cricket team. Kohli's unexpected resignation comes after the loss in the Test series against South Africa. Kohli said in a tweet announcing his resignation that he had done his best for the team. Kohli, who was shocked to resign as the captain of the Twenty20 team just before the Twenty20 World Cup, was soon removed from the captaincy of the ODI team by the selection committee. The revelation that Kohli had been removed from the captaincy of the ODI team was later controversial. Kohli later rejected an explanation given by the Board of Control for Cricket in India (BCCI) President Sourav Ganguly, sparking controversy in Indian cricket.

Kohli has led India in 68 Tests and is the captain who has led India to the most number of Tests (40). Kohli is stepping down after making India a major force in Test cricket. . In the 2014–15 season, Kohli succeeded MS Dhoni as India's full-time captain. Kohli also thanked the BCCI, former coach Ravi Shastri and former captain MS Dhoni for their resignation.


No comments

Powered by Blogger.