Header Ads

Header ADS

ജോക്കോവിച്ച് പൊതുസമൂഹത്തിന് ഭീഷണി, വീണ്ടും തടങ്കലിലാക്കി ഓസ്‌ട്രേലിയ

സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ പൊതു സമൂഹത്തിനു ഭീഷണിയായി പ്രഖ്യാപിച്ച്  ഓസ്ട്രേലിയൻ സർക്കാർ വീണ്ടും കരുതൽ തടവിലാക്കി.

ജോക്കോവിച്ചിൻ്റെ വീസ ഓസ്ട്രേലിയയിലെ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് താരത്തെ വീണ്ടും കരുതൽ തടങ്കലിലാക്കിയത്. കോവിഡ് പ്രതിരോധത്തിനായി വാക്സീൻ എടുക്കാത്തതാണ് നടപടിയ്ക്ക് കാരണം. അനുകൂല കോടതിവിധിയുടെ പിൻബലത്തിൽ മെൽബണിൽ പരിശീലനം നടത്തിവന്നിരുന്ന ജോക്കോവിച്ചിനോട് ഇന്നു ഹാജരാകാൻ ഇമിഗ്രേഷൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് താരത്തെ വീണ്ടും തടങ്കലിലാക്കിയത്. 

നാടുകടത്താനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.ഈ കേസിൽ കോടതിയുടെ തീർപ്പ് വരുന്നതുവരെ താരത്തെ തടങ്കലിൽ വയ്ക്കാനാണ് തീരുമാനം. ജോക്കോവിച്ചിനെ ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കുന്നത് വാക്സിനേഷനെതിരെയുള്ള നീക്കം സജീവമാക്കുമെന്നാണ് ഓസ്ട്രേലിയൻ അധികൃതരുടെ വാദം. കോവിഡ് വാക്സീൻ എടുക്കാതിരുന്നതിനുള്ള കാരണം വെളിപ്പെടുത്താത്തതിന്റെ പേരിലാണു ജോക്കോയുടെ വീസ ഓസ്ട്രേലിയ ആദ്യം റദ്ദാക്കിയത്.

Serbia's world number one Novak Djokovic has been remanded in custody by the Australian government after being declared a threat to the public. Djokovic's visa was rescheduled after the government revoked it with the special powers of the Australian immigration minister. The reason for the action is that Covid did not take the vaccine for prevention. Djokovic, who was training in Melbourne in the wake of a favorable court ruling, was asked by immigration officials to appear today. The actor was then remanded in custody.

Djokovic has again approached the court against the government's move to deport him. Australian authorities say allowing Djokovic to stay in Australia will activate the anti-vaccination drive. Joko's visa was initially revoked by Australia for failing to disclose the reason why Covid was not vaccinated.


No comments

Powered by Blogger.