ആൻഡ്രൂ ഇനി രാജകുമാരനല്ല, പദവികൾ രാജ്ഞി തിരിച്ചെടുത്തു
എലിസബത്ത് രാജ്‌ഞിയുടെ മകനും ചാൾസ് രാജകുമാരൻ്റെ സഹോദരനുമായ ആൻഡ്രൂ രാജകുമാരൻ്റെ രാജകീയ, സൈനിക പദവികൾ രാജ്ഞി തിരിച്ചെടുത്തു. ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയിലാണ് ബഹുമതികൾ റദ്ദാക്കാനുള്ള തീരുമാനം അറിയിച്ചത്. “രാജ്ഞിയുടെ അംഗീകാരത്തോടും കരാറിനോടും കൂടി, ഡ്യൂക്ക് ഓഫ് യോർക്കിന്റെ സൈനിക ബന്ധങ്ങളും രാജകീയ രക്ഷാകർതൃത്വവും രാജ്ഞിക്ക് തിരികെ നൽകി. ഡ്യൂക്ക് ഓഫ് യോർക്ക് പൊതു ചുമതലകൾ ഏറ്റെടുക്കാതെ തുടരുകയും ഒരു സ്വകാര്യ പൗരനെന്ന നിലയിൽ കേസ് നടത്തുകയും ചെയ്യും, ‘ഹിസ് റോയൽ ഹൈനസ്’ അടക്കമുള്ള എല്ലാ പദവികളും ആൻഡ്രൂ രാജകുമാരന് ഇതോടെ നഷ്ടമായി. യുഎസിലെ ലൈംഗിക അപവാദക്കേസിൻ്റെ പശ്ചാത്തലത്തിൽ 150 വിമുക്ത സൈനിക ഓഫിസർമാർ അഭ്യർഥിച്ചതിനെത്തുടർന്നാണു പദവികൾ രാജ്ഞി തിരിച്ചെടുത്തത്. 17 വയസ്സുള്ളപ്പോൾ, 2001ൽ ആൻഡ്രൂ രാജകുമാരൻ തന്നെ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് വിർജീനിയ ജിയുഫ്രെയാണ് രാജകുമാരനെതിരെ കേസ് കോടുത്തിരിക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരൻ്റെയും നാല് മക്കളിൽ മൂന്നാമനാണ് ആൻഡ്രൂ. രണ്ട് പതിറ്റാണ്ടിലേറെയായി ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗമായ ആൻഡ്രൂ രാജകുമാരൻ ഫോക്ക്‌ലാൻഡ് യുദ്ധകാലത്ത് ഹെലികോപ്റ്റർ പൈലറ്റായിരുന്നു. സൈനിക പദവികൾ അസാധുവാകുന്നതോടെ ഒരു ഡസൻ പട്ടങ്ങളെങ്കിലും അദ്ദേഹത്തിന് നഷ്ടമാകും.
A statement from Buckingham Palace regarding The Duke of York: pic.twitter.com/OCeSqzCP38
— The Royal Family (@RoyalFamily) January 13, 2022
The Queen reclaimed the royal and military status of Prince Andrew, the son of Queen Elizabeth and the brother of Prince Charles. The decision to cancel the awards was announced in a brief statement issued by Buckingham Palace. “With the Queen's approval and agreement, the Duke of York restored to the Queen the military ties and royal patronage. The Duke of York will continue to hold public office and be prosecuted as a private citizen, with Prince Andrew losing all privileges, including ‘His Royal Highness’. The Queen's reinstatement comes at the request of 150 veteran military officers in the wake of a U.S. sexual harassment case. Virginia Geoffrey has filed a lawsuit against Prince Andrew in 2001, alleging he abused her when she was 17 years old.
Andrew is the third of four children of Queen Elizabeth and Prince Philip. Prince Andrew, who was part of the British Royal Navy for more than two decades, was a helicopter pilot during the Falklands War. He will lose at least a dozen titles when his military status expires.
No comments