Header Ads

Header ADS

യു പി - ഇ ഡി ജോയിൻ്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സ്വയം വിരമിച്ചു. സരോജിനി നഗറിലെ ബിജെപി സ്ഥാനാർഥി

ED Joy Director Rajeshwar Singh took VRS and become BJP candidate from Sarojini Nagar

എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) മുൻ ജോയിൻ്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് ഉത്തർപ്രദേശിലെ സരോജിനി നഗറിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു രാജേശ്വര്‍ സിങ്. സ്വമേധയ വിരമിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

2 G സ്‌പെക്ട്രം അഴിമതി, അഗസ്താവെസ്റ്റ്‌ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരിരുന്നു രാജേശ്വര്‍ സിങ്. സ്വമേധയാ വിരമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെ പുകഴ്ത്തി രാജേശ്വര്‍ ട്വിറ്റ് ചെയ്തു. തുടർന്നാണ് സ്ഥാനാർഥി പ്രഘ്യപനം ഉണ്ടാവുന്നത്. 

നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ത്യയെ ലോകശക്തിയാക്കാന്‍ പ്രയത്‌നിക്കുകയാണെന്നും, അവരോടൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും രാജേശ്വര്‍ സിങ് പറഞ്ഞു. ഉത്തര്‍പ്രദേശ് പോലീസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേഗത്തില്‍ നീതി നടപ്പാക്കുന്ന എന്നതായിരുന്നു തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇ.ഡിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പല അഴിമതിക്കാരേയും അഴിക്കുള്ളിലാക്കാന്‍ കഴിഞ്ഞുവെന്നും രാജേശ്വര്‍ സിങ് വ്യക്തമാക്കി. അതേസമയം ഇ.ഡിയില്‍ നിന്ന് വിരമിച്ച് ബിജെപിയില്‍ ചേരുന്നത് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതിന് തുല്യമാണെന്ന്, ഇന്ത്യ ടുഡേ ടി വി അവതാരകയുടെ രാജേശ്വര്‍ സിങ് വിരമിക്കുന്നതും സരോജിനി നഗറിൽനിന്ന് മത്സരിക്കുന്നതുമായുള്ള ട്വീറ്റ് റീട്വീറ് ചെയ്തുകൊണ്ട്  കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിൻ്റെ മകന്‍ കാര്‍ത്തി ചിദംബരം എം പി വിമര്‍ശിച്ചു.

Rajeshwar Singh, former joint director of the Directorate of Enforcement (ED), will contest from Sarojini Nagar in Uttar Pradesh as a BJP candidate. Rajeshwar Singh was voluntarily retiring from the service to contest the assembly election. The Central Government allowed his voluntary retirement.

Rajeshwar Singh was the investigating officer in several cases, including the 2G spectrum scam and the Augusta Westland deal, which put the second UPA government in crisis. After his voluntary retirement, Rajeshwar tweeted praising leaders like Prime Minister Narendra Modi, Home Minister Amit Shah and Uttar Pradesh Chief Minister Yogi Adityanath.

No comments

Powered by Blogger.