Header Ads

Header ADS

യു പി - കയ്യിൽ ഒരു ലക്ഷത്തിൻ്റെ റിവോള്‍വറും റൈഫിളും, യോഗി ആദിത്യനാഥിന് 1.54 കോടിയുടെ ആസ്തി

Revolver and rifle of one lakh in hand, Yogi Adityanath has assets worth Rs 1.54 crore

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്യാസിയായ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കൈവശം 1,00,000 രൂപ വിലയുള്ള ഒരു റിവോള്‍വറും 80,000 വിലയുള്ള ഒരു റൈഫിളും ഉണ്ട്. കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടെ 1,54,94,054 രൂപയുടെ വിവരങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഗോരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തിലാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്. 

49,000 രൂപ മതിക്കുന്ന 20 ഗ്രാമിൻ്റെ സ്വര്‍ണക്കടുക്കന്‍, 20,000 രൂപ വിലമതിക്കുന്ന പത്തു ഗ്രാമിൻ്റെ സ്വര്‍ണമാലയും രുദ്രാക്ഷവും. 12,000 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണും ഉണ്ടെന്ന് ആദിത്യനാഥ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

സ്വന്തംപേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും ആദിത്യനാഥ് പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷം 13,20,653 രൂപ വരുമാനമുണ്ടായിരുന്നെന്നും 2019-20-ല്‍ 18,27,639 രൂപയായിരുന്നു വരുമാനമെന്നും സത്യവാങ്മൂലത്തിലുണ്ട്. സ്വന്തം പേരിൽ ഭൂമി ഇല്ലെന്നും ബാധ്യതകളില്ലെന്നും ആദിത്യനാഥ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Uttar Pradesh Chief Minister Yogi Adityanath has revealed the details of his assets in an affidavit submitted along with his nomination papers. Sage Uttar Pradesh Chief Minister Yogi Adityanath has a revolver worth Rs 1,00,000 and a rifle worth Rs 80,000.He has Rs 1,54,94,054 rupee including cash in hand, in bank account and fixed deposit. Yogi Adityanath is contesting from Gorakhpur Urban constituency.

A 20 gram gold necklace worth Rs 49,000 and a 10 gram gold necklace and rudraksha worth Rs 20,000. Adityanath said in his affidavit that he also has a smartphone worth Rs 12,000. Adityanath says there are no vehicles in his name. According to the affidavit, the revenue for the financial year 2020-21 was Rs 13,20,653 and in 2019-20 it was Rs 18,27,639. Adityanath has stated in his affidavit that he has no land in his name and no liabilities.

No comments

Powered by Blogger.