യു പി - ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇപ്പോഴും ഭീഷണിയുണ്ടെന്ന് ആശാ സിങ്
ബി ജെ പി മുന്‍ എം എല്‍ എ കുല്‍ദീപ് സെന്‍ഗറിൻ്റെയും സംഘത്തിൻ്റെയും ക്രൂരതയ്ക്കിരയായ ഉന്നാവിലെ പെണ്‍കുട്ടിയുടെ മാതാവ് ആശാ സിങ് ഉന്നാവ് നിയമസഭാ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സ്ത്രീകളോടും കുട്ടികളോടുമുളള അക്രമണങ്ങള്‍ക്കെതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് ഉത്തര്‍പ്രദേശിലെ ഉന്നാവ്. ഡല്‍ഹിയിലെ അജ്ഞാതവാസം അവസാനിപ്പിച്ചാണ് അഞ്ച് മക്കളെയും ചേര്‍ത്തുപിടിച്ച് ആശ ഉന്നാവിലേക്കു മടങ്ങിയെത്തിയത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു മടങ്ങിവരവ്. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത് പ്രിയങ്കയാണ്.
ഇനിയും കണ്ണീർ അടങ്ങാത്ത ആശയുടെ കണ്ണുകളില്‍ പോരാട്ടത്തിൻ്റെ കനലെരിയുന്നുണ്ട്. എന്നാല്‍,മകള്‍ ബലാത്സംഗത്തിനിരയാവുകയും, ഭര്‍ത്താവിനെയും സഹോദരിമാരെയും വാഹനാപകടത്തിൽ നഷ്ടമായ ഉന്നാവിലേക്ക് വീണ്ടുമെത്തുമ്പോള്‍ ആശയുടെ ഭീതിഇനിയും വിട്ടകന്നിട്ടില്ല. മകള്‍ സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ചതോടെ ഗ്രാമത്തില്‍ നില്‍ക്കുന്നത് അപകടകരമാണെന്നു ബോധ്യപ്പെട്ടു. സുപ്രീംകോടതി കനിവിൽ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കി. മാഖിയിലെ കുടുംബവീടിൻ്റെ അവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. ഭയം കാരണം ബന്ധുക്കളാരും അവിടേക്കു പോയിട്ടില്ലെന്നും നെടുവീര്‍പ്പോടെ ആശ പറഞ്ഞു.
ആശയുടെ മകള്‍ക്കും സഹോദരനുമെതിരേ കുല്‍ദീപ് സെന്‍ഗറിൻ്റെ കൂട്ടാളികൾ നൽകിയ 28 കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്. കുല്‍ദീപ് സെന്‍ഗറിൻ്റെ കുടുംബാംഗങ്ങളുടേയും കൂട്ടാളികളുടേയും ഭീഷണിയും സമ്മര്‍ദവും ഇപ്പോഴും ഇവര്‍ നേരിടുന്നുണ്ട്. വാഹനാപകട കേസില്‍ സെന്‍ഗറിന് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ആശക്കും കുടുംബത്തിനും കടുത്ത നിരാശയുണ്ട്. അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് തന്നെയാണ് അവരുടെ ഉറച്ച അഭിപ്രായം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉന്നാവില്‍ കോണ്‍ഗ്രസ് വാടകയ്‌ക്കെടുത്തു നല്‍കിയ വീട്ടിലാണ് ആശയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ താമസം. സദാസമയവും കേന്ദ്രപൊലീസിന്റെ കാവലുണ്ട്. അപകടം ഉണ്ടായ നാള്‍ മുതല്‍ പ്രിയങ്ക ഗാന്ധിയുടെ സഹായം ഈ കുടുംബത്തിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിരന്തരം കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. വേദന നിറഞ്ഞ ഭൂതകാലം വേട്ടയാടുമ്പോഴും തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ത്രീകള്‍ സുരക്ഷിതരാകുന്ന ഭാവിയാണ് ഈ അമ്മയുടെ മനസില്‍.
Asha Singh, the mother of a girl from Unnao who was brutally raped by former BJP MLA Kuldeep Sengar and her gang, is the Congress candidate in the Unnao assembly constituency. Unnao in Uttar Pradesh is a symbol of the struggle against the violence against women and children. After ending her anonymity in Delhi, Asha returned to Unnao with her five children. The return was in the confidence given by Congress leader Priyanka Gandhi. Priyanka is at the helm of the Uttar Pradesh Assembly election campaign.
In the eyes of Asha, who still has no tears, the coals of struggle are burning. But Asha's fears are still there when her daughter is raped and her husband and sisters return to Unnao, where they lost their lives in a car accident. When the truck hit the vehicle in which her daughter was traveling, she realized that it was dangerous to stay in the village. The Supreme Court has settled Kanivil in Delhi. The condition of the family home in Makhi is still unknown. With a sigh, Asha said that her relatives did not go there because of fear.
No comments